ഉത്തര കൊറിയയെ പ്രകോപിപ്പിച്ച് അമേരിക്ക; അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് അമേരിക്കയുടെ ഈ നടപടി.

ഉത്തര കൊറിയയെ പ്രകോപിപ്പിച്ച് അമേരിക്ക; അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി

ഉത്തര കൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക. യുഎസ് വ്യോമസേനയുടെ രണ്ട് ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയുടെ അതിര്‍ത്തിക്കു സമീപം അമേരിക്ക പറത്തിയത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളോടൊപ്പമായിരുന്നു യുഎസിന്റെ സൈനിക പ്രകടനം.

ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു പരിശീലനം നടത്തുന്നത്. യുഎസിന്റെ ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് ബോംബര്‍ വിമാനങ്ങളെ ഉത്തര കൊറിയന്‍ അതിരത്തിയിലേക്ക് പറത്തി വിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് അമേരിക്കയുടെ ഈ നടപടി.അമേരിക്കന്‍ സൈനിക താവളമായ ഗുവാം ദ്വീപിനെ തകര്‍ക്കുമെന്ന് ഉത്തര കൊറിയ പറഞ്ഞിരുന്നു.

നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തെ ഉത്തര കൊറിയ പട്ടിയുടെ കുരയോട് ഉപമിച്ചിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോ ഉനിനെ റോക്കറ്റ് മനുഷ്യന്‍ എന്ന് ട്രംപ് പരിഹസിച്ചതിന്റെ മറുപടിയായാണ് ഉത്തര കൊറിയ ഇങ്ങനെ പറഞ്ഞത്. കിം ജോ ഉന്‍ ട്രംപിനെ മന്ദബുദ്ധിയായ കിഴവന്‍ എന്ന് വിശേഷിപ്പിച്ചത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

Read More >>