റഷ്യന്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 25 യാത്രക്കാര്‍ക്ക് പരിക്ക്

ലാന്‍ഡിംഗിന് മുമ്പായി ഏകദേശം 40 മിനിറ്റോളം എയറോഫ്‌ളോറ്റ് എസ് യു 270 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതായി വിമാനക്കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു

റഷ്യന്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 25 യാത്രക്കാര്‍ക്ക് പരിക്ക്

ബാങ്കോക്കിലേക്കുള്ള യാത്രാമധ്യേ റഷ്യന്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ വിമാനമിറങ്ങും മുമ്പാണ് സംഭവം. ലാന്‍ഡിംഗിന് മുമ്പായി ഏകദേശം 40 മിനിറ്റോളം എയറോഫ്‌ളോറ്റ് എസ് യു 270 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതായി വിമാനക്കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

''മേഘങ്ങളൊന്നുമില്ലാതിരുന്ന തെളിഞ്ഞ ആകാശത്താണ് അപ്രതീക്ഷിതമായി ചുഴി രൂപപ്പെട്ടത്''-പ്രസ്താവനയിൽ പറയുന്നു. 15 റഷ്യക്കാരും രണ്ട് തായ്‌ലന്റ് സ്വദേശികളുമുള്‍പ്പെടെ 25 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലാകെ 313 യാത്രക്കാരാണുണ്ടായിരുന്നത്. ''അപകടത്തില്‍ പലര്‍ക്കും ഒടിവും ചതവുമുണ്ടായിട്ടുണ്ട്.

Read More >>