ഫ്രാന്‍സില്‍ ഒരുവര്‍ഷത്തിലേറെ നീണ്ട അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു

2015 നവംബര്‍ 13ന് പാരീസിലും സമീപ പ്രദേശങ്ങളിലും നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വന്നത്. തുടര്‍ന്ന് ഒന്നിലേറെത്തവണ ഭരണകൂടം അടിയന്തരാവസ്ഥയുടെ കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ 2017 ജൂലയ് 15വരെയായിരുന്നു കാലാവധി പുനക്രമീകരിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്

ഫ്രാന്‍സില്‍ ഒരുവര്‍ഷത്തിലേറെ നീണ്ട അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു

ഒരുവര്‍ഷത്തിലേറെയായി ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ പരിഗണനയിലാണെന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2015 നവംബര്‍ 13ന് പാരീസിലും സമീപ പ്രദേശങ്ങളിലും നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വന്നത്. തുടര്‍ന്ന് ഒന്നിലേറെത്തവണ ഭരണകൂടം അടിയന്തരാവസ്ഥയുടെ കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ 2017 ജൂലയ് 15വരെയായിരുന്നു കാലാവധി പുനക്രമീകരിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്.

2015 ലെ ഭീകരാക്രമണങ്ങളില്‍ ഏഴ് ഭീകരവാദികളുള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെടുകയും 368 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 100ലേറെപ്പേര്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്.

അടിയന്തിരാവസ്ഥ പിന്‍വലിക്കുന്ന നീക്കം പ്രസിഡന്റിന്റെ പരിഗണനയിലുണ്ടെന്ന കാര്യം നീതിന്യായവകുപ്പ് മന്ത്രി ജീന്‍ ജാക്വസ് ഉര്‍വോസാണ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഭരണകൂടം പുറപ്പെടുവിച്ചിട്ടില്ല.