പ്രകൃതി വിഭവങ്ങളും ധാതുസമ്പത്തും കൊണ്ട് കുതിച്ചുയരുന്ന റിപ്പബ്ലിക് ഓഫ് കോംഗോ

രാജ്യത്തെ പ്രധാനപ്പെട്ട മറ്റൊരു സാമ്പത്തിക മേഖല ഖനനമാണ്. സ്വർണം, വജ്രം, യുറേനിയം, വെള്ളി, ടങ്സ്റ്റൺ, കാഡ്മിയം, ക്രൂഡ് ഓയിൽ എന്നിങ്ങനെ വിവിധ ധാതുക്കൾ ഖനനം ചെയ്യുവാൻ സാധ്യതയുള്ള രാജ്യമാണ് കോംഗോ. രാജ്യത്ത് സാങ്കേതിക കാരണങ്ങളാൽ ഖനന മേഖല നിലവിൽ ശോഷിച്ച അവസ്ഥയിലാണ്. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതുവഴി കോംഗോ ആഗോളതലത്തിൽ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നത് തീർച്ചയാണ്.

പ്രകൃതി വിഭവങ്ങളും ധാതുസമ്പത്തും കൊണ്ട് കുതിച്ചുയരുന്ന റിപ്പബ്ലിക് ഓഫ് കോംഗോ

ജനസംഖ്യയിൽ ആഫ്രിക്കയിലെ മൂന്നാം സ്ഥാനത്തുള്ള ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) പ്രകൃതിവിഭവങ്ങൾകൊണ്ടും ഖനനസാധ്യതകൾകൊണ്ടും സമ്പന്നമാണ്. വജ്ര ഉൽപാദനത്തിലും ലോകത്ത് മൂന്നാം സ്ഥാനമാണ് കോംഗോയ്‌ക്കുള്ളത്. എന്നാൽ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഈ വജ്രം സാമ്പത്തിക നേട്ടമുണ്ടാക്കാൻ കോംഗോക്ക് സാധിക്കുന്നില്ല. 24 ലക്ഷം കോടി അമേരിക്കൻ ഡോളറാണ് കോംഗോയിലെ ജൈവസമ്പത്തിന് കണക്കാക്കുന്ന വില. ഇത് 1542 ലക്ഷം കോടി ഇന്ത്യൻ രൂപ വരും. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഈ രാജ്യം നിക്ഷേപകരെയും വിദേശികളെയും സ്വാഗതം ചെയ്യുന്ന സമയമാണിത്.

ലോകത്ത് വലിപ്പമേറിയ രണ്ടാമത്തെ മഴക്കാടുകൾ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയിലാണുള്ളത്. ഇതിനാൽ തന്നെ വനപരിപാലനവും മൽസ്യകൃഷിയും അടങ്ങുന്ന കാർഷിക മേഖലയാണ് രാജ്യത്തെ പ്രധാന സാമ്പത്തിക സ്രോതസ്. കോംഗോയുടെ 40 ശതമാനം ജിഡിപിയും 75 ശതമാനം തൊഴിലും കാർഷികമേഖലയിലാണ്.

കൊക്കോ, പരുത്തി, കാപ്പി, തേയില, പാം ഓയിൽ, റബ്ബർ, പഞ്ചസാര എന്നിവയാണ് രാജ്യത്തെ പ്രധാന നാണ്യവിളകൾ. ഭക്ഷണത്തിനായി അരി, ചോളം, ഉരുളക്കിഴങ്ങ്, അണ്ടിപ്പരിപ്പ് എന്നിവയാണ് ഡിആർസിയിൽ ഉൽപാദിപ്പിക്കുന്നത്. പ്ലാസ്റ്റിക്ക്, പുകയില, തുണി, ചെരുപ്പ് എന്നീ സാമഗ്രികളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി ലോക വിപണിയിൽ സാന്നിധ്യമുറപ്പാക്കാൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോ പരിശ്രമങ്ങൾ തുടങ്ങി. ഇത് വലിയ തോതിൽ തൊഴിലവസരങ്ങൾ നിർമ്മിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി രാജ്യം ജിഡിപിയിൽ വളർച്ചയാണ് കാണിക്കുന്നത്. 63.05 ആയിരം കോടി ഡോളറാണ് (40511 കോടി ഇന്ത്യൻ രൂപ) ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയുടെ 2016 ലെ സാമ്പത്തിക വരുമാനം. 3 കോടിപേർ 2017 ൽ തൊഴിൽ ചെയ്യുന്ന കോംഗോയിൽ 3.5 ശതമാനം മാത്രമാണ് തൊഴിലില്ലായ്മ എന്നത് പ്രധാനമായ വസ്തുതയാണ്.

ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിലവിലുള്ളതിൽ 1.8 ശതമാനം റോഡുകൾ മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. 10 ശതമാനം ജനങ്ങൾക്ക് മാത്രമാണ് വൈദ്യുതിയുള്ളത്. വേൾഡ് ബാങ്ക് ആയിരം കോടി ഡോളറിന്റെ പദ്ധതി ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോക്കായി പ്രഖ്യാപിച്ചത് ഈയിടെയാണ്. റോഡ് പുനരുദ്ധാരണവും വൈദ്യുത ഉൽപാദനവും കോംഗോയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട മറ്റൊരു സാമ്പത്തിക മേഖല ഖനനമാണ്. സ്വർണം, വജ്രം, യുറേനിയം, വെള്ളി, ടങ്സ്റ്റൺ, കാഡ്മിയം, ക്രൂഡ് ഓയിൽ എന്നിങ്ങനെ വിവിധ ധാതുക്കൾ ഖനനം ചെയ്യുവാൻ സാധ്യതയുള്ള രാജ്യമാണ് കോംഗോ. രാജ്യത്ത് സാങ്കേതിക കാരണങ്ങളാൽ ഖനന മേഖല നിലവിൽ ശോഷിച്ച അവസ്ഥയിലാണ്. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതുവഴി കോംഗോ ആഗോളതലത്തിൽ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നത് തീർച്ചയാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിക്ഷേപകരില്ലെന്നതാണ് രാജ്യം നേരിടുന്ന പ്രതിസന്ധി. ഇതിന് പരിഹാരം കണ്ടെത്താനായി നിരവധി അവസരങ്ങൾ തുറന്നുവക്കുകയാണ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോ. രാജ്യത്ത് ബാങ്ക് തുടങ്ങാൻ വളരെ എളുപ്പമാണെന്നത് ശ്രദ്ധേയമായ കാര്യമാണ്.

ആഭ്യന്തര കലഹങ്ങളും അഴിമതിയുമാണ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയുടെ വളർച്ചക്ക് തടയിടുന്നത്. ഇറ്റലിയുമായി ഏർപ്പെട്ടിരിക്കുന്ന പുതിയ കരാറുകൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് കോംഗോ പ്രതീക്ഷിക്കുന്നത്. ചൈനയിലേക്കാണ് 2012 മുതൽ രാജ്യത്തിന്റെ 50 ശതമാനം കയറ്റുമതി നടക്കുന്നത്. ധാതുക്കൾ, പ്രകൃതി വാതകങ്ങൾ, കൃഷി എന്നീ മേഖലകളിലെ വളർച്ചയാണ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോ നിലവിൽ ലക്ഷ്യമിടുന്നത്.

ഇന്ത്യയുമായുള്ള ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയുടെ ബന്ധവും ശ്രദ്ധേയമാണ്. യുഎൻ സമാധാനപാലന ദൗത്യത്തിന്റെ ഭാഗമായി 4000 ഇന്ത്യൻ സൈനികർ കോംഗോയിൽ സേവനമനുഷ്ടിച്ചതായി അവർ വ്യക്തമാക്കിയിരുന്നു. അമേരിക്കയും ബ്രിട്ടനും തഴഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യം കോംഗോയുടെ രക്ഷയ്ക്കെത്തിയത്. ഭക്ഷണരീതി, വസ്ത്രധാരണം, ജീവിതശൈലി എന്നിങ്ങനെ ഇന്ത്യ കോംഗോയെ സ്വാധീനിക്കുന്ന ഇടങ്ങൾ നിരവധിയാണെന്ന് ഗാർഡിയൻ പത്രപ്രതിനിധി ഡേവിഡ് സ്മിത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയുടെ ആഭ്യന്തരകലാപത്തിന് അവസാനമുണ്ടാക്കാൻ ശ്രമിച്ച് മരണമടഞ്ഞ ഇന്ത്യൻ സൈനികരുടെ ഓർമയിൽ സാമ്പത്തിക വളർച്ചയുടെ സമയത്ത് കോംഗോ ഇന്ത്യയെ കൂടെ കൂട്ടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

Read More >>