ഓസ്‌ട്രേലിയയിൽ സ്വവര്‍ഗ്ഗാനുരാ​ഗികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുമതി

127 ലക്ഷം ജനങ്ങളിൽ 62 ശതമാനം ആളുകൾ സ്വർഗ്ഗാനുരാഗികളുടെ വിവാഹത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്‌തതെങ്കിൽ അഞ്ചു ലക്ഷം പേരാണ് പ്രതികൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.

ഓസ്‌ട്രേലിയയിൽ സ്വവര്‍ഗ്ഗാനുരാ​ഗികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുമതി

സ്വവര്‍ഗ്ഗാനുരാഗികളായ പങ്കാളികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുമതി നൽകി ഓസ്‌ട്രേലിയ. ഏറെ നാളത്തെ രാഷ്ട്രീയ കലഹങ്ങൾക്കുശേഷമാണ് ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം കഴിക്കുന്നതിനുള്ള ബിൽ ചൊവ്വാഴ്ച്ച പാർലമെന്റ് പാസ്സാക്കിയത്. ബിൽ പാസ്സായതിനുശേഷം വലിയ ആഹ്ളാദ പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയിൽ നടന്നത്.

പ്രണയത്തിന്റെ, തുല്യതയുടെ, ബഹുമാനത്തിന്റെ ദിവസമാണിതെന്നു പ്രസിഡന്റ് മാൽകോൾ ടേൺബുൾ പറഞ്ഞു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ചരിത്ര പ്രധാനമായ സംഭവം ആഘോഷിക്കുന്നതിനായി ആയിരങ്ങളാണ് തലസ്ഥാനഗരിയായ കാൻബെറയിൽ ഒത്തുകൂടിയത്. വോട്ടിങ്ങിലൂടെയാണ് പാർലിമെന്റ് ബിൽ പാസ്സാക്കിയത്.

127 ലക്ഷം ജനങ്ങളിൽ 62 ശതമാനം ആളുകൾ സ്വർഗ്ഗാനുരാഗികളുടെ വിവാഹത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്‌തതെങ്കിൽ അഞ്ചു ലക്ഷം പേരാണ് പ്രതികൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സ്വവർഗാനുരതി വിവാഹം വേണ്ട എന്ന ക്യാംപയിനിന് നേതൃത്വം നൽകുകയും ചെയ്‌ത ടോണി അബ്ബോട്ടും ബിൽ ബേദഗതി ചെയ്യുന്നതിനെ എതിർത്തിരുന്നു.

Read More >>