പെണ്‍കുട്ടികളെ നഗ്‌നരാക്കി വീഡിയോ പകര്‍ത്തുന്ന സംഭവം ഒഡീഷയില്‍ പതിവാകുന്നു

നവംബര്‍ 9 ഇന് മാല്‍കന്‍ഗിരിയില്‍ വച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരില്‍ രണ്ടു പേര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

പെണ്‍കുട്ടികളെ നഗ്‌നരാക്കി വീഡിയോ പകര്‍ത്തുന്ന സംഭവം ഒഡീഷയില്‍ പതിവാകുന്നു

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഒഡീഷയിലെ ക്ലാസ്സ്‌റൂമില്‍ നഗ്‌നയാക്കി മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് വീഡിയോ പകര്‍ത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് തടയാന്‍ ശ്രമിച്ച അധ്യാപികയോട് തങ്ങളുടെ കൈവശം കത്തിയുണ്ടെന്നും ഇടപെട്ടാല്‍ പെണ്‍കുട്ടിയെ ആക്രമിക്കും എന്നും അക്രമികള്‍ പറഞ്ഞതായാണ് സൂചന. നവംബര്‍ 9 ഇന് മാല്‍കന്‍ഗിരിയില്‍ വച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരില്‍ രണ്ടു പേര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

'എന്നെ നഗ്‌നായാക്കാന്‍ ആദ്യം അവര്‍ അധ്യാപികയോട് ആവശ്യപ്പെട്ടു. അധ്യാപിക വിസമ്മതിച്ചപ്പോള്‍ അവര്‍ തന്നെ അത് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എന്റെ സ്വകാര്യ ഭാഗങ്ങളെ കാണുന്ന വിധത്തില്‍ അവര്‍ അവര്‍ വീഡിയോ എടുക്കുകയും ചെയ്തു.' പെണ്‍കുട്ടി പറയുന്നു. സംഭവം അന്വേഷിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

തൊട്ടടുത്ത ദിവസമായ ഇന്നലെ പാര്‍ക്കില്‍ കാമുകനോടൊപ്പം ഇരുന്ന പെണ്‍കുട്ടിയെ നഗ്‌നയാക്കി മൂന്നു ചെറുപ്പക്കാര്‍ വീഡിയോ പകര്‍ത്തി. പകര്‍ത്തിയ ശേഷം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഭുവനേശ്വര്‍ എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികളാണ് പ്രതികളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ മൂന്ന് പേരും ഓടി രക്ഷപെട്ടു.

Read More >>