'നിങ്ങള്‍ പശുക്കളെ മാത്രമേ സംരക്ഷിക്കുകയുള്ളൂ? സ്ത്രീകളെ സംരക്ഷിക്കില്ലേ?' ബിജെപി നേതാവിനെതിരെ ജയ ബച്ചന്‍

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന ബിജെപി യുവ നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ജയയുടെ പ്രതികരണം

നിങ്ങള്‍ പശുക്കളെ മാത്രമേ സംരക്ഷിക്കുകയുള്ളൂ? സ്ത്രീകളെ സംരക്ഷിക്കില്ലേ? ബിജെപി നേതാവിനെതിരെ ജയ ബച്ചന്‍

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന ബിജെപി യുവ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗം ജയ ബച്ചന്‍ രംഗത്തെത്തി. 'നിങ്ങള്‍ പശുക്കളെ മാത്രമേ സംരക്ഷിക്കുകയുള്ളൂ? സ്ത്രീകളെ സംരക്ഷിക്കില്ലേ?' എന്ന് ജയ രാജ്യസഭയില്‍ ചോദിച്ചു. യോഗേഷ് വൈഷ്ണവ് എന്ന നേതാവാണ് ഒരു വീഡിയോ ദൃശ്യത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.

ബിര്‍ബമില്‍ നടന്ന ഹനുമാന്‍ ജയന്തി റാലിയെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ വിവാദ പ്രസ്താവന നടത്തിയത്. ''ഹനുമാന്‍ ജയന്തിയുടെ വീഡിയോ കണ്ടു. ആരെങ്കിലും മമത ബാനര്‍ജിയുടെ തലയെടുക്കുകയാണെങ്കില്‍ അവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ നല്‍കും'' വൈഷ്ണവ് പറഞ്ഞു.

പ്രസ്താവനയെ അപലപിച്ച കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സംസ്ഥാന സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. ''സ്ത്രീകളെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്താന്‍ എങ്ങനെ ഒരാള്‍ക്ക് ധൈര്യം വരുന്നു. ബംഗാള്‍ ഗവണ്‍മെന്റ് ഉചിതമായ നടപടിയെടുക്കണം'' ജയ ആവശ്യപ്പെട്ടു. സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതമല്ലെന്ന കാര്യം ഉറപ്പിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് ജയ പറഞ്ഞു.

Read More >>