മുസ്ലിങ്ങളുടെ നിസ്കാരത്തിനു സമമാണ് സൂര്യ നമസ്കാരമെന്ന വാദവുമായി യോ​ഗി ആദിത്യനാഥ്; യഥാർത്ഥ വർ​ഗീയവാദികൾ ആരാണെന്നു തിരിച്ചറിയണം

യഥാർത്ഥ വർ​ഗീയവാദികൾ ആരാണെന്ന് നാമാണ് തീരുമാനിക്കേണ്ടതെന്നും സൂര്യനമസ്കാരത്തിൽ പിന്തുടരുന്ന പല രീതികളും മുസ്ലിംങ്ങളുടെ നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും യോ​ഗി അഭിപ്രായപ്പെട്ടു.

മുസ്ലിങ്ങളുടെ നിസ്കാരത്തിനു സമമാണ് സൂര്യ നമസ്കാരമെന്ന വാദവുമായി യോ​ഗി ആദിത്യനാഥ്; യഥാർത്ഥ വർ​ഗീയവാദികൾ ആരാണെന്നു തിരിച്ചറിയണം

മുസ്ലിങ്ങളുടെ നിസ്കാരത്തിനു സമമാണ് സൂര്യ നമസ്കാരമെന്ന വാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുസ്ലിം വിഭാ​ഗങ്ങൾ സൂര്യനമസ്കാരത്തേയും യോ​ഗയേയും മതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ എതിർക്കുകയാണ്. എന്നാൽ അവയ്ക്കു പ്രത്യേക മതമാെന്നുമില്ലെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. യുപിയിൽ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യോ​ഗ മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോ​ഗി.

യഥാർത്ഥ വർ​ഗീയവാദികൾ ആരാണെന്ന് നാമാണ് തീരുമാനിക്കേണ്ടതെന്നും സൂര്യനമസ്കാരത്തിൽ പിന്തുടരുന്ന പല രീതികളും മുസ്ലിംങ്ങളുടെ നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും യോ​ഗി അഭിപ്രായപ്പെട്ടു. എന്നാൽ ഇവയെ സംയോജിപ്പിച്ച് ജനങ്ങൾക്കു ഫലപ്രദമാകുന്ന രീതിയിൽ ഉപയോ​ഗിക്കാൻ ആരും തയ്യാറാവുന്നില്ലെന്നും സ്വാർത്ഥ താൽപര്യങ്ങൾക്കും വോട്ടിനും വേണ്ടി വർ​ഗീയ ലഹളകൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നു യോ​ഗി കൂട്ടിച്ചേർത്തു. പരിപാടിയില്‍ യോഗി ആദിത്യനാഥിനോടൊപ്പം യോഗ ഗുരു ബാബാ രാംദേവും പങ്കെടുത്തു.

പല സംസ്ഥാനങ്ങളിലും സ്കൂളുകളിൽ ഇതിനോടകം തന്നെ യോ​ഗയും സൂര്യനമസ്കാരവും നിർബന്ധമാക്കിക്കഴിഞ്ഞു. ഇതിനെതിരെ ദേശീയ മുസ്ലിം വ്യക്തി നിയമബോർഡ് രം​ഗത്തുവന്ന പശ്ചാത്തലത്തിലാണ് യോ​ഗി ആദിത്യനാഥിന്റെ പരാമർശം.