ലഖ്‌നൗവില്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്ക് സ്ഥലം അനുവദിച്ച് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം തന്‌റെ മുസ്ലീം വിരോധി എന്ന പ്രതിഛായ മായ്ക്കാനുള്ള ശ്രമത്തിനെ സഹായിക്കുന്നതായിരിക്കും ഈ സ്ഥലം അനുവദിക്കല്‍. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന പേരു നേടാന്‍ സഹായകമാകും ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്ക് സ്ഥലം അനുവദിക്കുന്നതിലൂടെ.

ലഖ്‌നൗവില്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്ക് സ്ഥലം അനുവദിച്ച് യോഗി  ആദിത്യനാഥ്

ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്ക് ലഖ്‌നൗവില്‍ കാമ്പസ് പണിയാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലം അനുവദിച്ചു. മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്കാണ് യോഗി സ്ഥലം നല്‍കുന്നത്.

യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സഫര്‍ സരേഷ് വാല യോഗിയെ സന്ദര്‍ശിച്ച് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അത് മുഖ്യമന്ത്രി അംഗീകരിച്ചെന്നുമാണ് അറിയുന്നത്.

ഗുജറാത്തിലെ ബിഎംഡബ്ല്യൂ ഡീലര്‍ ആയ സരേഷ് വാല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ആളാണ്. 2015 ലാണ് അദ്ദേഹം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ആയി നിയമിക്കപ്പെട്ടത്.

യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം തന്‌റെ മുസ്ലീം വിരോധി എന്ന പ്രതിഛായ മായ്ക്കാനുള്ള ശ്രമത്തിനെ സഹായിക്കുന്നതായിരിക്കും ഈ സ്ഥലം അനുവദിക്കല്‍. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന പേരു നേടാന്‍ സഹായകമാകും ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്ക് സ്ഥലം അനുവദിക്കുന്നതിലൂടെ.

ഉത്തര്‍ പ്രദേശിലെ 19 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്കും യോഗിയുടെ നിലപാടുകളില്‍ അവിശ്വാസമാണുള്ളത്. ആന്‌റി റോമിയോ സ്‌ക്വാഡും അറവുശാലകള്‍ അടച്ചു പൂട്ടിയതുമെല്ലാം യോഗിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ച നടപടികളായിരുന്നു. യോഗി സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടന അവരുടെ നിയമം നടപ്പിലാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് തന്നെ.

ഉര്‍ദു യൂണിവേഴ്‌സിറ്റിയ്ക്ക് സ്ഥലം അനുവദിക്കുന്നതിലൂടെ മുസ്ലീം വിരോധി എന്ന പേരിനു മാറ്റം വരുത്താനാകും എന്നായിരിക്കും യാഗി കരുതുന്നത്.