രണ്ടു മാസത്തിനുള്ളില്‍ 43 പേര്‍; യോഗിയുടെ മുഖ്യമന്ത്രി പദം ഘര്‍വാപസിയ്ക്ക് അനുകൂല ഘടകമാകുന്നു

ഫൈസാബാദില്‍ മാത്രം ഇതുവരെ രണ്ടു ചടങ്ങുകളിലായി ആര്‍.എസ്ഘ.എസ് വിപുലമായ ചടങ്ങുകളോടെ ഘര്‍ വാപസി നടത്തിയിരുന്നു. ഏപ്രില്‍ 23ന് 19 മുസ്ലിമുകളാണ് ഹിന്ദുമതം സ്വീകരിച്ചത്, മെയ്‌ 20 ന് 24 പേര്‍ കൂടി ഇങ്ങനെ വിപുലമായ പരസ്യയോഗങ്ങളില്‍ വച്ചു മതപരിവര്‍ത്തനം നടത്തി.

രണ്ടു മാസത്തിനുള്ളില്‍ 43 പേര്‍; യോഗിയുടെ മുഖ്യമന്ത്രി പദം ഘര്‍വാപസിയ്ക്ക് അനുകൂല ഘടകമാകുന്നു

യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്ത് ആര്‍.എസ്.എസിന്‍റെ ഘര്‍ വാപസി' കൂടുതല്‍ ലക്ഷ്യം നേടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മുസ്ലീം സമുദായത്തില്‍ നിന്നും നല്ലൊരു ശതമാനം മതപരിവര്‍ത്തനം നടത്തി ഹിന്ദുമതം സ്വീകരിച്ചിരുന്നു.

ഫൈസാബാദില്‍ മാത്രം ഇതുവരെ രണ്ടു ചടങ്ങുകളിലായി ആര്‍.എസ്ഘ.എസ് വിപുലമായ ചടങ്ങുകളോടെ ഘര്‍ വാപസി നടത്തിയിരുന്നു. ഏപ്രില്‍ 23ന് 19 മുസ്ലിമുകളാണ് ഹിന്ദുമതം സ്വീകരിച്ചത്, മെയ്‌ 20 ന് 24 പേര്‍ കൂടി ഇങ്ങനെ വിപുലമായ പരസ്യയോഗങ്ങളില്‍ വച്ചു മതപരിവര്‍ത്തനം നടത്തി. ഇവരില്‍ മിക്കവരും അംബേദ്‌കര്‍ നഗര്‍ നിവാസികളാണ്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേന്ദ്രകുമാറാണ് ക്ഷേത്രത്തില്‍ വച്ചു നടത്തിയ വിപുലമായ ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. നൂറിലധികം മുസ്ലീമുകള്‍ വൈകാതെ ഹിന്ദുമതം സ്വീകരിച്ചു തങ്ങളുടെ പൈതൃകത്തെ അംഗീകരിക്കുമെന്ന് ആര്യ സമാജം മാനേജര്‍ ഹിമാന്‍ശു ത്രിപതി പറയുന്നു.

യോഗിജി മുഖ്യമന്ത്രിയായതില്‍ പിന്നെ ഞങ്ങള്‍ രണ്ടു ഘര്‍ വാപസി ചടങ്ങുകള്‍ നടത്തി. ഇനിയും പലരോടും സംസാരിച്ചു കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം ചടങ്ങുകള്‍ നിങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷിക്കാം.

ഹിമാന്‍ശു മാധ്യമങ്ങളോട് പറഞ്ഞു.

ഇതില്‍ നിര്‍ബന്ധമായ മതപരിവര്‍ത്തനമല്ല നടത്തുന്നത്, കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവര്‍ സ്വയം മതം മാറാന്‍ തയ്യാറാകുന്നതാണ്.

താന്‍ വളരെക്കാലമായി ഹിന്ദുമതം പ്രചരിപ്പിക്കുന്ന ഒരു സ്വയം സേവകനാണ് എന്നും, യോഗിജി മുഖ്യമന്ത്രിയായതോടെ ആളുകളെ കാര്യം പറഞ്ഞു മനസിലാക്കാന്‍ എളുപ്പത്തില്‍ കഴിയുന്നു എന്നും സുരേന്ദ്രകുമാറും പ്രതികരിച്ചു.

ഭയം കൂടാതെ ജീവിക്കുവാന്‍ ഹിന്ദുത്വമാണ് നല്ലതെന്ന് അവര്‍ക്ക് മനസിലാകുമ്പോഴാണ് അവര്‍ മതപരിവര്‍ത്തനത്തിനു തയ്യാറാകുന്നത്. ഇസ്ലാം മതത്തില്‍ തുടര്‍ന്ന് ജീവിക്കുന്നതിന്റെ അപകടസാധ്യതകളും, ഹിന്ദുത്വം സ്വീകരിച്ചാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇപ്പോള്‍ അവരെ പറഞ്ഞു മനസിലാക്കാന്‍ എളുപ്പമാണ് എന്നും സുരേന്ദ്രന്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ നാറ്റ് പട്ടികജാതി വിഭാഗത്തിലുള്ള ആളാണ്‌ സുരേന്ദ്രകുമാര്‍.

(Courtesy:Scroll.in)

Read More >>