സ്വകാര്യ മെഡി. കോളേജുകളിലെ പി.ജി പ്രവേശനത്തിനുള്ള ദളിത്, മുസ്ലീം സംവരണം എടുത്തുകളഞ്ഞ് യോഗി ആദിത്യനാഥ്

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദത്തിനുള്ള പട്ടികജാതി,പട്ടികവര്‍ഗ്ഗ, ഒബിസി സംവരണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല

സ്വകാര്യ മെഡി. കോളേജുകളിലെ പി.ജി പ്രവേശനത്തിനുള്ള ദളിത്, മുസ്ലീം സംവരണം എടുത്തുകളഞ്ഞ് യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശില്‍ സംവരണ വിരുദ്ധ നയം നടപ്പാക്കി ബിജെപി സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദത്തിനുള്ള സംവരണമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സംവരണാടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തതായി സബ്‌റംഗ് ഇന്ത്യ വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

2006 ല്‍ മുലായം സിംഗ് യാദവ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ഈ സംവരണമാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.

സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് എസ്പി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. സംവരണവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.