മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ കൃസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥന മുടക്കി; പിന്നില്‍ യോഗിയുടെ ഹിന്ദു യുവ വാഹിനി

സംഭവത്തിനെക്കുറിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത് ഹിന്ദു യുവ വാഹിനി പള്ളിയിലെ വിശ്വാസികളെ ആരാധന നിര്‍ത്തുന്നതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നാണ്. എന്നാല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന വിവരം പള്ളി അധികാരികള്‍ ഹിന്ദു യുവ വാഹിനിയെ അറിയിക്കണമായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ കൃസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥന മുടക്കി; പിന്നില്‍ യോഗിയുടെ ഹിന്ദു യുവ വാഹിനി

ഉത്തര്‍ പ്രദേശിലെ മഹാരാജ് ഗഞ്ജിലെ ഒരു കൃസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപകനായ ഹിന്ദു യുവ വാഹിനി എന്ന സംഘടന മുടക്കി. പള്ളിയില്‍ വിദേശികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് പ്രാര്‍ഥന മുടക്കിയത്.

സംഭവത്തിനെക്കുറിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത് ഹിന്ദു യുവ വാഹിനി പള്ളിയിലെ വിശ്വാസികളെ ആരാധന നിര്‍ത്തുന്നതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നാണ്. എന്നാല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന വിവരം പള്ളി അധികാരികള്‍ ഹിന്ദു യുവ വാഹിനിയെ അറിയിക്കണമായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പള്ളിയിലെ പുരോഹിതന്‍ വൈ ആദം പറഞ്ഞത് പൊലീസിന്‌റെ അകമ്പടിയോടെ എത്തിയ ഹിന്ദു യുവ വാഹിനി അംഗങ്ങള്‍ പ്രാര്‍ഥന മുടക്കിയെന്നും നാട്ടുകാര്‍ക്ക് പണം കൊടുത്ത് ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിക്കാന്‍ പറയുകയായിരുന്നെന്നുമാണ്.

പൊലീസുകാര്‍ ബലാല്‍ക്കാരമായി ആള്‍ത്താരയിലേയ്ക്ക് പ്രവേശിച്ചെന്നും ബൈബിള്‍ ഉള്‍പ്പടെയുള്ള പള്ളിയുടെ പ്രധാന രേഖകള്‍ എടുത്തുകൊണ്ട് പോയെന്നും പുരോഹിതന്‍ പറഞ്ഞു. ഏതാണ്ട് ഇരുന്നൂറോളം നാട്ടുകാരായ വിശ്വാസികളും ഒമ്പത് വിദേശികളും പള്ളിയില്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നെന്ന് പുരോഹിതന്‍ അറിയിച്ചു.

ആ ജില്ലയിന ഏറ്റവും പഴയ പള്ളി സന്ദര്‍ശിക്കാന്‍ വന്ന സുഹൃത്തുക്കളാണ് വിദേശികളെന്നും ഫാ. ആദം പറഞ്ഞു.