യോഗി മുഖ്യമന്ത്രിയായി അഞ്ചുനാള്‍; സസ്‌പെന്‍ഷനിലായതു നൂറിലധികം പൊലീസുകാര്‍

സംസ്ഥാന തലസ്ഥാനമായ ലക്‌നോവില്‍ ഏഴ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടെ സസ്‌പെന്‍ഷനിലായി. ഡിജിപി ജവീദ് അഹമ്മദിന്റെ നിര്‍ദേശപ്രകാരമാണു പൊലീസ് വകുപ്പ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

യോഗി മുഖ്യമന്ത്രിയായി അഞ്ചുനാള്‍; സസ്‌പെന്‍ഷനിലായതു നൂറിലധികം പൊലീസുകാര്‍

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഉത്തര്‍പ്രദേശില്‍ സസ്‌പെന്‍ഷനിലായത് നൂറിലധികം പോലീസുകാര്‍. ഗാസിയാബാദ്, മീററ്റ്, നോയിഡ എന്നിവിടങ്ങളില്‍ നടന്ന ദ്രുത പരിശോധനയിലുള്‍പ്പെടെയാണ് പോലീസുകാര്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്.

സംസ്ഥാന തലസ്ഥാനമായ ലക്‌നോവില്‍ ഏഴ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടെ സസ്‌പെന്‍ഷനിലായി. ഡിജിപി ജവീദ് അഹമ്മദിന്റെ നിര്‍ദേശപ്രകാരമാണു പൊലീസ് വകുപ്പ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

ലക്‌നോ ഹസ്രത്ഗഞ്ചിലെ പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടു മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്‌റ്റേഷനിലെ രേഖകളും ലോക്കപ്പുമെല്ലാം മുഖ്യമന്ത്രി പരിശോധനയ്ക്കു വിധേയമാക്കി. കണ്ടെത്തിയ ചട്ടലംഘനങ്ങളില്‍ നടപടിയും കൈക്കൊണ്ട ശേഷമാണ് മുഖ്യമന്ത്രി സ്‌റ്റേഷനില്‍ നിന്നും മടങ്ങിയത്.