ഇറച്ചിക്ക് പൂട്ടു വീണു: ഉത്തർ പ്രദേശിൽ അറവുശാലകൾ പൂട്ടാൻ യോഗിയുടെ നിർദ്ദേശം

ഏത് തരത്തിലുള്ള അറവുശാലകളാണ് പൂട്ടാൻ പോകുന്നത് എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടില്ല. ബിജെപിയുടെ വാഗ്ദാനം അനുസരിച്ച് നിയമവിരുദ്ധമായ അറവുശാലകളാണ് അടച്ചു പൂട്ടുമെന്ന് പറഞ്ഞിരിക്കുന്നത്.

ഇറച്ചിക്ക് പൂട്ടു വീണു: ഉത്തർ പ്രദേശിൽ അറവുശാലകൾ പൂട്ടാൻ യോഗിയുടെ നിർദ്ദേശം

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രിക അനുസരിച്ച് സംസ്ഥാനത്തെ അറവുശാലകൾ അടച്ചുപൂട്ടാനുള്ള പദ്ധതി രൂപീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പശുക്കളെ കടത്തിക്കൊണ്ട് പോകുന്നത് നിരോധിക്കാനും അത് കർക്കശമാക്കാനും ആജ്ഞാപിച്ചിട്ടുണ്ട്. പശുക്കളെ കടത്തിക്കൊണ്ട് പോകുന്നത് പാലുൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങളെ ബാധിക്കും എന്നതാണ് കാരണം.

ഏത് തരത്തിലുള്ള അറവുശാലകളാണ് പൂട്ടാൻ പോകുന്നത് എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടില്ല. ബിജെപിയുടെ വാഗ്ദാനം അനുസരിച്ച് നിയമവിരുദ്ധമായ അറവുശാലകളാണ് അടച്ചു പൂട്ടുമെന്ന് പറഞ്ഞിരിക്കുന്നത്.