യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് സൂചന

മഹേഷ് ശര്‍മ, കേശവ പ്രസാദ് മൗര്യ എന്നിവര്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് സൂചന

വിവാദ സ്വാമിയും ലോക്‌സഭാ അംഗവുമായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. എന്‍ ഡി ടി വിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തിവിട്ടത്. ബി ജെ പിയുടെ ഗോരാഖ്പൂരില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട മനോജ് സിന്‍ഹയെ ആര്‍ എസ് എസിന് താല്‍പര്യമില്ലാതെ വന്നതോടെയാണ് യോഗി ആദിത്യനാഥിന്റെ പേര് ഉയര്‍ന്നുവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ മനോജ് സിന്‍ഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചിരുന്നു. മഹേഷ് ശര്‍മ, കേശവ പ്രസാദ് മൗര്യ എന്നിവര്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.