അയോധ്യ സന്ദർശിച്ച് യോഗി ആദിത്യനാഥ്; താത്കാലിക ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി

15 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നത്

അയോധ്യ സന്ദർശിച്ച് യോഗി ആദിത്യനാഥ്; താത്കാലിക ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി

യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദര്‍ശിച്ചു. തര്‍ക്ക ഭൂമിയിലെ താത്കാലിക ക്ഷേത്രത്തില്‍ ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തി. 15 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നത്.

ബാബ്‌റി മസ്ജിത് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍ കെ അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കള്‍ക്കെതിരെ സിബിഐ കോടതി ഗൂഡാലോചന കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനം.

20 ശതമാനം മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.