യുപിയിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സുരക്ഷ ഒഴിവാക്കിയും വെട്ടിക്കുറച്ചും യോ​ഗി ആദിത്യനാഥ് സർക്കാർ

ബിഎസ്പി എംപിയും പാർട്ടി ദേശീയ സെക്രട്ടറിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് സുരക്ഷ പൂർണമായും ഒഴിവാക്കിയവരിൽ പ്രമുഖൻ. മുൻ ചീഫ് സെക്രട്ടറി അശോക് രാജൻ, മറ്റു ചില എംഎൽഎമാർ എന്നിവരുടെ സുരക്ഷയാണ് പൂർണായും ഒഴിവാക്കിയത്. മുൻ മുഖ്യമന്ത്രിമാരും എസ്പി നേതാക്കളുമായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, അഖിലേഷിന്റെ ഭാര്യ ‍ഡിംപിൾ യാദവ്, രാം​ഗോപാൽ യാദവ്, ശിവപാൽ യാദവ്, അസംഖാൻ തുടങ്ങിയവരാണ് സുരക്ഷ വെട്ടിക്കുറച്ചവരിൽ പ്രമുഖർ.

യുപിയിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സുരക്ഷ ഒഴിവാക്കിയും വെട്ടിക്കുറച്ചും യോ​ഗി ആദിത്യനാഥ് സർക്കാർ

യുപിയിൽ യോ​ഗി ആദിത്യനാഥ് സർക്കാരിന്റെ പരിഷ്കാരം വീണ്ടും. ഇത്തവണ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചും ഒഴിവാക്കിയുമാണ് യോ​ഗി സർക്കാർ പുതിയ നയം നടപ്പാക്കിയിരിക്കുന്നത്.

ബിഎസ്പി എംപിയും പാർട്ടി ദേശീയ സെക്രട്ടറിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് സുരക്ഷ പൂർണമായും ഒഴിവാക്കിയവരിൽ പ്രമുഖൻ. മുൻ ചീഫ് സെക്രട്ടറി അശോക് രാജൻ, മറ്റു ചില എംഎൽഎമാർ എന്നിവരുടെ സുരക്ഷയാണ് പൂർണായും ഒഴിവാക്കിയത്.

മുൻ മുഖ്യമന്ത്രിമാരും എസ്പി നേതാക്കളുമായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, അഖിലേഷിന്റെ ഭാര്യ ‍ഡിംപിൾ യാദവ്, രാം​ഗോപാൽ യാദവ്, ശിവപാൽ യാദവ്, അസംഖാൻ തുടങ്ങിയവരാണ് സുരക്ഷ വെട്ടിക്കുറച്ചവരിൽ പ്രമുഖർ. എന്നാൽ ബിജെപി നേതാവ് വിനയ് കത്ത്യാർ അടക്കമുള്ള ചിലരുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. ഇസഡ് ക്യാറ്റ​ഗറി സുരക്ഷയാണ് കത്ത്യാറിനു ഏർപ്പെടുത്തിയത്.

ഉയർന്ന സുരക്ഷ ലഭിച്ചിരുന്ന 151 പേരിൽ 105 പേരുടെ സുരക്ഷയാണ് പൂർണമായും ഒഴിവാക്കിയത്. 46 പേരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ‌ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവ് ഇന്നലെ രാത്രി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.

Read More >>