യെച്ചൂരി രാജിവയ്ക്കില്ല; പ്രതിസന്ധി പാർട്ടി കോൺഗ്രസിലേക്ക്

കോൺ​ഗ്രസുമായുള്ള സഖ്യം വേണ്ടെന്നുള്ള തീരുമാനത്തിൽ പാർട്ടി എത്തിയിട്ടില്ലെന്നും ബിജെപിയെ മുഖ്യശത്രുവായി കണ്ടുള്ള നീക്കമാണ് വേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കാനായി തെരഞ്ഞെടുപ്പ് സമയത്ത് തന്ത്രം രൂപീകരിക്കുന്നതിൽ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു.

യെച്ചൂരി രാജിവയ്ക്കില്ല; പ്രതിസന്ധി പാർട്ടി കോൺഗ്രസിലേക്ക്

സിപിഎെഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കില്ലെന്നുറച്ച് സീതാറം യെച്ചൂരി. കോൺ​ഗ്രസുമായുള്ള സഹകരണം വേണമെന്ന സീതാറാം യെച്ചൂരിയുടെ പ്രമേയം പാർട്ടി കോൺ​ഗ്രസ് തള്ളിയതോടെയാണ് രാജി സംബന്ധിച്ചുള്ള അഭ്യൂഹം ഉയർന്നത്. എന്നാൽ കോൺ​ഗ്രസുമായുള്ള സഖ്യം വേണ്ടെന്നുള്ള തീരുമാനത്തിൽ പാർട്ടി എത്തിയിട്ടില്ലെന്നും ബിജെപിയെ മുഖ്യശത്രുവായി കണ്ടുള്ള നീക്കമാണ് വേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കാനായി തെരഞ്ഞെടുപ്പ് സമയത്ത് തന്ത്രം രൂപീകരിക്കുന്നതിൽ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു.

പാർട്ടി കോൺ​ഗ്രസിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഏറെ വൈകാരികമായാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. കോൺഗ്രസ് ബന്ധം വേണ്ടെന്ന പ്രകാശ് കാരാട്ട് കൊണ്ടുവന്ന പ്രമേയം പാർട്ടി അംഗീകരിച്ചതോടെയാണ് സീതാറാം യെച്ചൂരി വാർത്തസമ്മേളനം വിളിച്ചത്. നേരത്തെ കാരാട്ട് കൊണ്ടുവന്ന പ്രമേയം 31നെതിരെ 55 വോട്ടുകൾക്കാണ് പാസായത്.

"ഏതു പാർട്ടി അംഗത്തിനും അഭിപ്രായം പറയുവാൻ പാർട്ടി കോൺഗ്രസിൽ സാധിക്കും. പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ച ചെയ്യും. ബിജെപി ഇടത് വിരുദ്ധരായി ഉയർന്നു വരുന്ന കാലമാണിത്. വരുന്ന തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ അജണ്ടയെ എതിർക്കേണ്ടതുണ്ട്. ത്രിപുര ഇന്ത്യയിൽ നിന്ന് മാറാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അവസരം കൂടിയാണിത്. ആദിവാസി വിഭാഗങ്ങളും മറ്റു സമുദായങ്ങളും തമ്മിൽ സംഘർഷം നടന്നുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. ഈ ഒരവസരത്തിൽ പാർട്ടി മതേതര ശക്തികൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. എന്നാൽ പ്രമേയം സംബന്ധിച്ച വോട്ടെടുപ്പിൽ വിജയവും പരാജയവും ഇല്ലെന്നും യെച്ചൂരി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

Read More >>