ലോകത്തിലെ ഏറ്റവും ചെറിയ ശിശുവിനു ശസ്ത്രക്രിയ; ഹൃദയശസ്ത്രക്രിയ്ക്കു വിധേയനായ ശിശു വിദഗ്ധരുടെ നിരീക്ഷണത്തിൽ

ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഹൃദയശസ്ത്രക്രിയ വേണ്ടി വന്നു. ഹൃദയധമനിയിലെ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞും അവനാണ്. വൈദ്യശാസ്ത്രരംഗത്തിലെ നാഴികക്കല്ലായിരുന്നു ആ ശസ്ത്രക്രിയ. ഇത്രയും ചെറിയ ശിശുവിലും ഹൃദയശസ്ത്രക്രിയ ആകാമെന്നു ശാസ്ത്രം തെളിയിച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും ചെറിയ ശിശുവിനു  ശസ്ത്രക്രിയ; ഹൃദയശസ്ത്രക്രിയ്ക്കു വിധേയനായ   ശിശു വിദഗ്ധരുടെ നിരീക്ഷണത്തിൽ

ലോകത്തിലെ ഏറ്റവും ചെറിയ ശിശു രാജസ്ഥാനിലെ ഉദയ്പൂരില്‍ ജനിച്ചു. ഒരു കൈപ്പത്തിയുടെ വലുപ്പമേയുള്ളൂ കുഞ്ഞിന്. ഭാരം വെറും 470 ഗ്രാം. 28 ആഴ്ച (5.5 മാസം) മാത്രം പ്രായമുള്ള കുഞ്ഞാണു അകാലപ്പിറവിയെടുത്തത്. കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുള്ളതിനാൽ ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹൃദയശസ്ത്രക്രിയ വേണ്ടി വന്നു. ഹൃദയധമനിയിലെ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത്. വിജയകരമായ ശസ്ത്രക്രിയ വൈദ്യശാസ്ത്രരംഗത്തിലെ നാഴികക്കല്ലായി. ഇത്രയും ചെറിയ ശിശുവിലും ഹൃദയശസ്ത്രക്രിയ ആകാമെന്നു ശാസ്ത്രം തെളിയിച്ചിരിക്കുകയാണ്.

ശിശുവിന്റെ കണ്ണുകള്‍ തുറന്നിട്ടില്ല, ശ്വാസകോശം വികസിച്ചിട്ടില്ല, ചര്‍മ്മം കടലാസു പോലെ ചുളുങ്ങിയതാണ്. അവനിപ്പോള്‍ 600 ഗ്രാം തൂക്കമുണ്ട്. എസ് പി ജയിനിന്റെ മകനാണ് ശിശു. വളരെക്കാലത്തെ ശ്രമത്തിനു ശേഷമാണു എസ് പി ജയിനു കുഞ്ഞുണ്ടാകുന്നത്. കൃത്രിമബീജസങ്കലനം വഴിയാണു കുഞ്ഞുണ്ടായത്. സിസേറിന്‍ പ്രസവം ആയിരുന്നു.

കുഞ്ഞിനു ഇപ്പോള്‍ ശ്വാസോച്ഛ്വാസപ്രശ്‌നങ്ങള്‍ ഉണ്ട്. വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അവനിപ്പോള്‍.

'ഇത്രയും ചെറിയ കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്യുക എന്നതു അപകടകരവും വെല്ലുവിളിയുമാണ്. കുഞ്ഞിന്റെ അവയവങ്ങള്‍ വളര്‍ച്ചയെത്തിയിട്ടില്ലാത്തതാണു കാരണം. രക്ഷപ്പെടാനുള്ള സാധ്യത 55 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ,' സര്‍ജന്‍ ആയ ഡോ. സഞ്ജയ് ഗാന്ധി പറഞ്ഞു.

തുര്‍ക്കിയിലായിരുന്നു ഇതിനു മുമ്പ് വളരെ ചെറിയ കുഞ്ഞു ജനിച്ചത്. 489 ഗ്രാം ആയിരുന്നു ഭാരം. ഇന്ത്യയില്‍ 27.6 ആഴ്ച പ്രായമുള്ള കുഞ്ഞു 550 ഗ്രാം ഭാരത്തോടെ ജനിച്ചിരുന്നു. 2014 ല്‍ മുംബൈയിലെ ആശുപത്രിയിലായിരുന്നു ജനനം.