എന്റെ അണ്ണൻ ആത്മഹത്യ ചെയ്യില്ല; എയിംസിൽ വച്ച് പോസ്റ്റ് മോർട്ടം ചെയ്യണ്ട: മുത്തുകൃഷ്ണന്റെ സഹോദരി

നന്നായി പഠിക്കുന്ന ആളായിരുന്നു മുത്തുകൃഷ്ണൻ. നല്ല മാർക്കുകൾ വാങ്ങുന്നതിനാൽ മെറിറ്റിലാണ് ജെ എൻ യൂവിൽ ചേർന്നത്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ആളായിരുന്നു മുത്തുകൃഷ്ണൻ. അതുമാത്രമല്ല, മറ്റു സമരങ്ങളിലും സജീവമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉള്ളതുപോലെ തോന്നുന്നു എന്നും അനിയത്തി സംശയം പ്രകടിപ്പിച്ചു.

എന്റെ അണ്ണൻ ആത്മഹത്യ ചെയ്യില്ല; എയിംസിൽ വച്ച് പോസ്റ്റ് മോർട്ടം ചെയ്യണ്ട: മുത്തുകൃഷ്ണന്റെ സഹോദരി

ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ എം ഫിൽ വിദ്യാർഥി ആയിരുന്ന തമിഴ്നാട് സേലം സ്വദേശി മുത്തുകൃഷ്ണന്റെ കുടുംബം പ്രതിഷേധവുമായി എത്തി. മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്യാനിടയില്ലെന്ന് സഹോദരി പറഞ്ഞു.

സേലത്തിൽ പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആളായിരുന്നു തന്റെ അണ്ണൻ എന്നും ആത്മഹത്യ ചെയ്യുമെന്ന വിഷയമേ ഉദിക്കുന്നില്ലെന്നും അവർ പറഞ്ഞു. നല്ല കവിയും അദ്ധ്യാപകനും ആവണമെന്നായിരുന്നു മുത്തുകൃഷ്ണന്റെ ആഗ്രഹം. അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഒരു സാധ്യതയുമില്ല എന്നും അവർ പറഞ്ഞു.

നന്നായി പഠിക്കുന്ന ആളായിരുന്നു മുത്തുകൃഷ്ണൻ. നല്ല മാർക്കുകൾ വാങ്ങുന്നതിനാൽ മെറിറ്റിലാണ് ജെ എൻ യൂവിൽ ചേർന്നത്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ആളായിരുന്നു മുത്തുകൃഷ്ണൻ. അതുമാത്രമല്ല, മറ്റു സമരങ്ങളിലും സജീവമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉള്ളതുപോലെ തോന്നുന്നു എന്നും അനിയത്തി സംശയം പ്രകടിപ്പിച്ചു.

മുത്തുകൃഷ്ണന്റെ മരണവും കുടുംബപ്രശ്നങ്ങളുമായി ബന്ധമൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും അത് അറിയിക്കാതെയായിരുന്നു പഠിക്കാനയച്ചത്.

ഡൽഹി എയിംസിൽ മുത്തുകൃഷ്ണന്റെ പോസ്റ്റ്മോർട്ടം നടത്തരുതെന്നും അവർ ആവശ്യപ്പെട്ടു. എയിംസിനെ വിശ്വാസമില്ലെന്നും അണ്ണന്റെ മൃതദേഹം വിട്ടു തരണമെന്നും മുത്തുകൃഷ്ണന്റെ സഹോദരി പറഞ്ഞു.

സേലം സ്വദേശിയായ മുത്തുകൃഷ്ണന്റെ പിതാവ് ജീവാനന്ദം ഒരു സ്വകാര്യസ്ഥാനപനത്തിൽ കാവൽക്കാരനായി ജോലി ചെയ്യുകയാണ്. അമ്മ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്നു. ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോദരിമാരുമാണ് മുത്തുകൃഷ്ണനുള്ളത്. ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന മുത്തുകൃഷ്ണൻ പഠനത്തിൽ മിടുക്കനായിരുന്നു. സേലം ഗവണ്മെന്റ് കോളേജിൽ നിന്നും മുതുകലൈ വരലാറ്റ്രു പട്ടം നേടിയിട്ടുണ്ട്. ദളിത് വിദ്യാർഥിയായ മുത്തുകൃഷ്ണൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ എം എ ബിരുദം നേടി. പിന്നീട് ഡൽഹി ജെ എൻ യുവിൽ ചരിത്രഗവേഷണവുമായി കഴിയുന്നതിനിടെയാണ് വേദനാജനകമായ സംഭവം ഉണ്ടായത്.