മായാവതിയുമായി കൈകോർക്കാനൊരുങ്ങി അഖിലേഷ് യാദവ്?

മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയുമായി കൈകോർക്കാനാണ് അഖിലേഷ് പദ്ധതിയിടുന്നതെന്ന് പറയപ്പെടുന്നു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഖിലേഷിന്റെ പ്രസ്താവന അത്തരം ഒരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

മായാവതിയുമായി കൈകോർക്കാനൊരുങ്ങി അഖിലേഷ് യാദവ്?

ഉത്തർപ്രദേശിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകളിലേയ്ക്ക് എക്സിറ്റ് പോൾ ഫലങ്ങൾ വിരൽ ചൂണ്ടുമ്പോൾ മുഖ്യമന്ത്രി അഖിലേഷ് യാദവ് മറ്റ് സാധ്യതകൾ തേടുന്നതിന്റെ സൂചനകൾ നൽകി. ബിനാമികളെ ഉപയോഗിച്ച് ഭരിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയുമായി കൈകോർക്കാനാണ് അഖിലേഷ് പദ്ധതിയിടുന്നതെന്ന് പറയപ്പെടുന്നു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഖിലേഷിന്റെ പ്രസ്താവന അത്തരം ഒരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

"ഞാൻ അവരെ (മായവതി) എല്ലായിപ്പോഴും ബഹുമാനിച്ചിട്ടേയുള്ളൂ. ബി എസ് പിയുമായുള്ള സഖ്യത്തിനെക്കുറിച്ച് സംസാരം ഉണ്ട്. പക്ഷേ, ഇപ്പോൾ അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് ബുദ്ധിമുട്ടായിരിക്കും," അഖിലേഷ് പറഞ്ഞു.

ബി എസ് പിയേക്കാൾ വലിയ എതിരാളിയാണ് ബിജെപി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയെയാണ് അനുകൂലിക്കുന്നത്. സമാജ് വാദി-കോൺഗ്രസ്സ് സഖ്യം രണ്ടാം സ്ഥാനത്തും ബിഎസ് പി മൂന്നാം സ്ഥാനത്തുമാണുള്ളത്.

തൂക്കുമന്ത്രിസഭ ആവില്ലെന്നും ഉത്തർ പ്രദേശിൽ രാഷ്ട്രപതി ഭരണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പകരക്കാരെ ഉപയോഗിച്ച് ഭരിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>