ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രം; ദ്രാവിഡന്റെ കറുപ്പാണ് തന്റെ നിറമെന്നും കമൽഹാസൻ

താൻ ഹിന്ദു വിരുദ്ധനല്ല. പക്ഷേ ഹിന്ദു തീവ്രവാദം രാജ്യത്തിന് അപകടമാണെന്നും കമലഹാസൻ വ്യക്തമാക്കി.

ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രം; ദ്രാവിഡന്റെ കറുപ്പാണ് തന്റെ നിറമെന്നും കമൽഹാസൻ

തമിഴ് ജനതയ്ക്കായി രാഷ്ട്രീയത്തിലിറങ്ങേണ്ടത് അത്യാവശ്യമായതിനാൽ ഇനി മുതൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്ന് ചലച്ചിത്ര താരം കമലഹാസൻ. ഹിന്ദു മതതീവ്രവാദം രാജ്യത്തിന് ഭീഷണിയാണെന്നും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അ​ടു​ത്തു പു​റ​ത്തി​റ​ങ്ങാ​നു​ള്ള ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ത​നി​ക്കു സി​നി​മ​യി​ല്ലെന്നും ക​മ​ൽ പ​റ​ഞ്ഞു. സിനിമാ ജീവിതത്തിൽ നിന്നും താൻ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ താരം രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും വ്യക്തമാക്കി. ഒരു നടനെന്ന നിലയിൽ മാത്രം മരിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങൾക്ക് സേവനം ചെയ്ത് മരിക്കാമെന്ന് ഞാൻ സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡന്റെ നിറമായ കറുപ്പാണ് തന്റെ രാഷ്ട്രീയം. എന്നാൽ താൻ ഹിന്ദു വിരുദ്ധനല്ല. പക്ഷേ ഹിന്ദു തീവ്രവാദം രാജ്യത്തിന് അപകടമാണെന്നും കമലഹാസൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റാൽ രാഷ്ട്രീയത്തിൽ തുടരുമോ എന്ന ചോദ്യത്തിന് താൻ തോൽക്കില്ലെന്നായിരുന്നു കമൽഹാസന്റെ മറുപടി. ഒരു പക്ഷേ രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും 37 വർഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാൻ. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വർഷമായി ഇക്കൂട്ടർ എന്റെ കൂടെയുണ്ട്. എന്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ യുവാക്കളെ ഇവർ കൂട്ടത്തിൽ ചേർത്തിട്ടുണ്ട്. ഇവരെല്ലാം പാർട്ടിയിലെ സന്നദ്ധസേവകരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 21ന് തന്റെ പുതിയ പാർട്ടിയുടെ പേര് കമൽ പ്രഖ്യാപിക്കാനിരിക്കുകയാണ്.

Read More >>