സ്ത്രീവിരുദ്ധ പരാമർശവുമായി തെലുങ്കുനടൻ ചലപതി റാവു: പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിനു കൊള്ളാം? വിവാദമായപ്പോൾ മാപ്പപേക്ഷ

നാ​ഗചൈതന്യ മുഖ്യവേഷത്തിലെത്തുന്ന രാരാൻഡോയി വെഡുക എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ചലപതി വിവാദ പരാമർശം നടത്തിയത്. പെൺകുട്ടികൾ മനഃസമാധാനത്തിനു ഹാനികരം എന്ന നാ​ഗചൈതന്യയുടെ ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകവെയായിരുന്നു ചലപതിയുടെ അധിക്ഷേപം.

സ്ത്രീവിരുദ്ധ പരാമർശവുമായി തെലുങ്കുനടൻ ചലപതി റാവു: പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിനു കൊള്ളാം? വിവാദമായപ്പോൾ മാപ്പപേക്ഷ

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി തെലുങ്കു നടൻ ചലപതി റാവു. പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിനു കൊള്ളാമെന്നായിരുന്നു ചലപതി റാവുവിന്റെ പരാമർശം. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ചലപതി റാവു സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

‌നാ​ഗചൈതന്യ മുഖ്യവേഷത്തിലെത്തുന്ന രാരാൻഡോയി വെഡുക എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ചലപതി വിവാദ പരാമർശം നടത്തിയത്. പെൺകുട്ടികൾ മനഃസമാധാനത്തിനു ഹാനികരം എന്ന നാ​ഗചൈതന്യയുടെ ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകവെയായിരുന്നു ചലപതിയുടെ അധിക്ഷേപം.

തുടർന്ന്, സംഭവം വിവാദമായതോടെ ചലപതി റാവു മാപ്പപേക്ഷിച്ചു രം​ഗത്തെത്തി. യൂ ട്യൂബ് വീഡിയോയിലൂടെയായിരുന്നു ചലപതിയുടെ മാപ്പപേക്ഷ.

ചലപതിയുടെ വിവാദ പരാമർശത്തിനെതിരെ നാലുകോണിൽ നിന്നും കടുത്ത വിമർശങ്ങളാണ് ഉണ്ടായത്. ഇതിൽ ആദ്യമായി പ്രതിഷേധമറിയിച്ചത് നാ​ഗചൈതന്യയുടെ അച്ഛനും നടനുമായ നാ​ഗാർജുനയാണ്. ചലപതി റാവുവിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ലെന്നു തുറന്നടിച്ച അദ്ദേഹം സിനിമയിലും ജീവിതത്തിലും താൻ സ്ത്രീകൾക്കു ബഹുമാനം നൽകുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.

അതേസമയം, സാമൂഹിക പ്രവർത്തക ‌‌കൽപ്പന ദയാലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചലപതി റാവുവിനെതിരെ സരൂർന​ഗർ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 354 എ (4), 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ചലപതി റാവുവിന്റെ മാപ്പപേക്ഷ