ജ​മ്മു ​കശ്മീരിൽ സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ ചെറുക്കാൻ വനിതാ ബറ്റാലിയനെ ഇറക്കുന്നു

1000 പേരടങ്ങുന്ന വനിതാ ബറ്റാലിയനെയാണ് ജമ്മു കശ്മീര്‍ പൊലീസിനൊപ്പം നിയോ​ഗിക്കുന്നത്. ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന കശ്മീര്‍ അവലോകന യോ​ഗത്തിലാണ് പുതിയ തീരുമാനം. ശ്രീ​ന​ഗ​റി​ലെ ചാ​ൽ ചൗ​ക്കി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​നുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ രം​ഗത്തെത്തുന്നത്.

ജ​മ്മു ​കശ്മീരിൽ സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ ചെറുക്കാൻ വനിതാ ബറ്റാലിയനെ ഇറക്കുന്നു

ജ​മ്മു ​കശ്മീരിൽ സൈന്യത്തിനു നേരെ കല്ലെറിയുന്നവരെ നേരിടാൻ അടുത്ത പദ്ധതിയുമായി കേന്ദ്ര സർക്കാർ. വനിതാ ബറ്റാലിയനെ വിന്യസിച്ച് കല്ലേറുകാരെ ചെറുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. 1000 പേരടങ്ങുന്ന വനിതാ ബറ്റാലിയനെയാണ് ജമ്മു കശ്മീര്‍ പൊലീസിനൊപ്പം നിയോ​ഗിക്കുന്നത്.

ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന കശ്മീര്‍ അവലോകന യോ​ഗത്തിലാണ് പുതിയ തീരുമാനം. ശ്രീ​ന​ഗ​റി​ലെ ചാ​ൽ ചൗ​ക്കി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​നുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ രം​ഗത്തെത്തുന്നത്.

പു​തി​യ ബ​റ്റാ​ലി​യനി​ലേ​ക്കു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ള്‍ ഇതിനോടകം ആ​രം​ഭി​ച്ചിട്ടുണ്ട്. ഐ​ആ​ര്‍​ബി​യി​ലെ 5000 ഒ​ഴി​വു​ക​ളി​ലേ​ക്ക് 1,40,000 ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 40 ശ​ത​മാ​നം പേ​രും കശ്മീ​ർ താ​ഴ്വ​ര​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. താ​ഴ്‌​വ​ര​യി​ലെ ക​ല്ലേ​റ് പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടു​കയെന്നതാണ് വ​നി​ത ബ​റ്റാ​ലി​യ​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല. കൂടാതെ, മ​റ്റ് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലും ഇ​വ​ർ ഇ​ട​പെ​ടും.

പ്രാ​ദേ​ശി​ക പ്രാ​തി​നി​ധ്യം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര സേ​ന​യാ​യ ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ (ഐആർബി) പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഐ​ആ​ര്‍​ബി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു നി​യോ​ഗി​ക്കാനായി അ​ത​ത് പ്ര​ദേ​ശ​ത്തി​ല്‍ നി​ന്നു​ള്ള​വ​രെ​യാ​ണ് തെരഞ്ഞെടുക്കുക.