ഹരിയാനയില്‍ മുന്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഇഷ്ടിക കൊണ്ട് ഇടിച്ചു കൊന്നു

തെരുവുനായ്ക്കള്‍ യുവതിയുടെ മൃതദേഹം കടിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഗ്രാമീണനാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നീട് മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി തെളിഞ്ഞു.

ഹരിയാനയില്‍ മുന്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഇഷ്ടിക കൊണ്ട് ഇടിച്ചു കൊന്നു

യുവതിയെ മുന്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ഇഷ്ടിക കൊണ്ട് ഇടിച്ചു കൊന്നു. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് സംഭവം. കൊല നടത്തിയ ശേഷം ഇരുവരും ചേർന്ന് കുളത്തില്‍ മൃതദേഹം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ കാമുകന്‍ സുമിത് കുമാര്‍, സുഹൃത്ത് ഉത്തര്‍പ്രദേശുകാരനായ വികാസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

തെരുവുനായ്ക്കള്‍ യുവതിയുടെ മൃതദേഹം കടിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഗ്രാമീണനാണ് വിവരം പൊലീസില്‍ അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി തെളിഞ്ഞു.

കാറില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം യുവതിയെ ഇരുവരും ഇഷ്ടിക കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ''ഒരു കാലത്ത് കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് സുമിത് കുമാര്‍ പറഞ്ഞു. കാറില്‍ വെച്ച് വഴക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് അയാള്‍ സമ്മതിച്ചു''- സോനേപ്പാട്ട് സിറ്റി പൊലീസ് ഇന്‍സ്പക്ടര്‍ അജയ് കുമാര്‍ പറഞ്ഞു.

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മകളെ സുമിത് ശല്യം ചെയ്തിരുന്നതായി യുവതിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു.