ടോള്‍ ബൂത്ത് ജീവനക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; പൊലീസ് കേസെടുത്തു

ടോള്‍ ബൂത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ സംഭവം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ടോള്‍ ബൂത്ത് ജീവനക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; പൊലീസ് കേസെടുത്തു

ഹരിയാനയിലെ ഗുരുഗ്രാമില്‍ ടോള്‍ ബൂത്തിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം. ഖേർകി ദൈലയിലെ ടോള്‍ ബൂത്തിലാണ് സംഭവം. സൗജന്യ യാത്ര അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കൈയ്യേറ്റ ശ്രമം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 18ന് ടോള്‍ ബൂത്ത് ജീവനക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഈ സംഭവം . ടോള്‍ ബൂത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ സംഭവം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാം പൊലീസ് ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>