വെളുക്കാൻ തേക്കുന്ന ക്രീമുകൾ പ്രചരിപ്പിക്കുന്നത് വംശീയത; സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് വിരാട് കോഹ്ലി

വെളുക്കാൻ തേക്കുന്ന ക്രീമുകൾ കറുപ്പിനോടുള്ള വിദ്വേഷത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്നു പറഞ്ഞാണ് കോഹ്ലി പരസ്യം ഉപേക്ഷിച്ചത്. പെപ്സിയുടെ പരസ്യയുടെ പരസ്യ കരാർ പുതുക്കേണ്ടെന്ന് കോഹ്ലി നേരത്തെ തീരുമാനിച്ചിരുന്നു. കൃത്രിമ ഭക്ഷണങ്ങൾ ആരോഹ്യത്തിനു ഹാനികരമാണെന്ന തിരിച്ചറിവിലാണ് പെപ്സിയുടെ പരസ്യം ഉപേക്ഷിച്ചത്.

വെളുക്കാൻ തേക്കുന്ന ക്രീമുകൾ പ്രചരിപ്പിക്കുന്നത് വംശീയത; സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് വിരാട് കോഹ്ലി

സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. വെളുക്കാൻ തേക്കുന്ന ക്രീമുകൾ പ്രചരിപ്പിക്കുന്നത് വംശീയതയാണെന്നു പ്രഖ്യാപിച്ചാണ് വിരാട് കോടികളുടെ പരസ്യം ഉപേക്ഷിച്ചത്.

വെളുക്കാൻ ക്രീമുകൾ ഉണ്ടാവുന്നത് കറുപ്പിനോടുള്ള വിദ്വേഷത്തിൽ നിന്നാണെന്നാണ് കോഹ്ലിയുടെ നിലപാട്. വിരാട് കരിയറിൽ ഉയർന്നു വന്നത് കഴിവും കഠിനാധ്വാനവും മൂലമാണെന്ന് കോഹ്ലിയോടൊപ്പം പ്രവർത്തിക്കുന്ന അധികൃതർ പറഞ്ഞു. ഒരാളുടെ ജീവിതത്തെയും വിജയങ്ങളെയും അയാളുടെ തൊലിയുടെ നിറത്തിന്റെ പേരിൽ വിലയിരുത്തുന്നത് വിരാടിന്റെ നിലപാടിന് വിരുദ്ധമാണെന്നും കോഹ്ലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

2011 മുതൽ അഭിനയിക്കുന്ന പെപ്സിയുടെ പരസ്യവും കോഹ്ലി നേരത്തേ വേണ്ടെന്നു വച്ചിരുന്നു. ശീതള പാനീയ കമ്പനികളുടെ പരസ്യങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് കോഹ്ലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ച പെപ്സിയുടെ പരസ്യ കരാർ പുതുക്കേണ്ടെന്ന് കോഹ്ലി തീരുമാനിച്ചത്. കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യത്തിനു ഹാനികരമാവും എന്ന തിരിച്ചറിവിലാണ്, പെപ്സി പ്രചരിപ്പിക്കേണ്ടെന്ന് വിരാട് തീരുമാനിച്ചത്.

താൻ ഉപയോഗിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാൻഡുകൾ മാത്രമേ ഭാവിയിൽ ഉപയോഗിക്കൂ എന്നും കോഹ്ലി പ്രഖ്യാപിച്ചു. അല്ലാതുള്ള പ്രചരണങ്ങൾ ആളുകളെ വഞ്ചിക്കലാണെന്നും കോഹ്ലി പറഞ്ഞു. ഒരു കായിക താരം എന്ന നിലയിൽ താൻ ശീതള പാനീയങ്ങൾ ഉപയോഗിക്കാറില്ല. അത്തരം ഒരാൾ അതു പ്രചരിപ്പിക്കുന്നതു ശരിയല്ലെന്നും കോഹ്ലി പറഞ്ഞു.

Read More >>