ഭര്‍ത്താവിനെ കൊലപ്പെടുത്തി ബി എം ഡബ്ല്യു കാറില്‍ ഒളിപ്പിച്ച യുവതി അറസ്റ്റില്‍

13 വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു.

ഭര്‍ത്താവിനെ കൊലപ്പെടുത്തി ബി എം ഡബ്ല്യു കാറില്‍ ഒളിപ്പിച്ച യുവതി അറസ്റ്റില്‍

സഹോദരന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ബി എം ഡബ്ല്യു കാറില്‍ ഒളിപ്പിച്ച യുവതി അറസ്റ്റില്‍. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. സ്യൂട്ട്‌കെയ്‌സില്‍ നിറച്ച മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ഏകം സിംഗ് ദില്ലന്‍ എന്ന 40കാരന്റെ മൃതദേഹം ബി എം ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദില്ലന്റെ ഭാര്യയെ പോലീസ് അറസ്റ്റുചെയ്തത്. താന്‍ സഹോദരന്റേയും സുഹൃത്തിന്റേയും സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന്് ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരനും മാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയും സഹോദരനും ചേര്‍ന്ന് മൃതദേഹം കനാലില്‍ ഒഴുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

മൃതദേഹമടങ്ങിയ സ്യൂട്ട്‌കെയ്‌സ് കാറിന് പുറത്തിറക്കാന്‍ ഒരു ഓട്ടോഡ്രൈവറുടെ സഹായം തേടിയതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സ്യൂട്ട്‌കെയ്‌സില്‍ രക്തം കണ്ട ഓട്ടോഡ്രൈവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 13 വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു.