ഇന്ത്യൻ മുസ്ലീങ്ങളുടേത് ഔറംഗസേബ് പ്രചരിപ്പിച്ച മാനസികാവസ്ഥയെന്ന് ആർഎസ്എസ് നേതാവ്

ഇസ്ലാമിക പണ്ഡിതൻ റാമിഷ് സിദ്ദിഖ് എഴുതിയ ലേഖനത്തെ പരാമർശിച്ച് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാൽ

ഇന്ത്യൻ മുസ്ലീങ്ങളുടേത് ഔറംഗസേബ് പ്രചരിപ്പിച്ച മാനസികാവസ്ഥയെന്ന് ആർഎസ്എസ് നേതാവ്

ന്യൂനപക്ഷങ്ങളിൽ മുസ്ലിമുകൾക്കു മാത്രം അരക്ഷിതത്വം തോന്നുന്നത് വിഭജന മാനസികാവസ്ഥ നിലനിൽക്കുന്നതിനാലായിരിക്കാം എന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ. "ഔറംഗസേബ്‌ പ്രചരിപ്പിച്ച മാനസികാവസ്ഥയാണത്. ഇന്ത്യയിൽ വർധിച്ച മുസ്‌ലിം ജനസംഖ്യയുണ്ടായിട്ടും അവർ ഭയക്കുന്നത് എന്തിന് എന്നും ആർഎസ്എസ് നേതാവ് ചോദിച്ചു.

ബുദ്ധരും ജൈനരും പാഴ്സികളും ജനസംഖ്യയിൽ വളരെ കുറവാണ്. എന്നിട്ടും അവർക്ക് തോന്നാത്ത അരക്ഷിതത്വം മുസ്ലിം വിഭാഗത്തിനുണ്ട് എന്ന കാഴ്ച്ചപ്പാട് മനസ്സിലാക്കാൻ കഴിയുന്നില്ല."- കൃഷ്ണ ഗോപാൽ പറഞ്ഞു. ഇസ്ലാമിക പണ്ഡിതൻ റാമിഷ് സിദ്ദിഖ് എഴുതിയ ലേഖനത്തെ പരാമർശിച്ച് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാൽ.

അയ്യായിരത്തോളം ജൂതർ മാത്രമേ ഇപ്പോൾ ഇന്ത്യയിലുള്ളൂ. പക്ഷെ അവർ ആരെയും ഭയക്കുന്നില്ല എന്നും കൃഷ്ണ ഗോപാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ16 കോടിയിലേറെ മുസ്‌ലിം ജനസംഖ്യയുണ്ടായിട്ടും അവർ ഭയക്കുന്നത് എന്തിന്? എന്ത് കൊണ്ട് ഇത്തരം മാനസികാവസ്ഥ നിലനിൽക്കുന്നു എന്നത് വലിയ ചോദ്യമാണ്.- ആർഎസ്എസ് നേതാവ് പ്രതികരിച്ചു.

കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയും ചടങ്ങിൽ പങ്കെടുത്തു. ഔറംഗസേബ്‌ ഭീകരവാദത്തിന്റെ അടയാളമാണ് എന്ന് നഖ്‌വി അഭിപ്രായപ്പെട്ടു. ഔറംഗസേബിനെ ഒരു കൂട്ടം മതമൗലികവാദികൾ മാത്രമാണ് മഹത്വവൽക്കരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Read More >>