യോഗി ആദിത്യനാഥ് അധികാരമേറ്റ രാത്രി മുഹമ്മദ് അഖ്‌ലാഖിന്റെ ഘാതകരുടെ കുടുംബം നൃത്തം ചെയ്യുകയായിരുന്നു

ബീഫ് സൂക്ഷിച്ചതിന് അത്‌ലഖിന്റെ കുടുംബത്തെ വിചാരണ ചെയ്യണമെന്ന വിവാദ പ്രസ്താവന നടത്തിയയാളാണ് യോഗി ആദിത്യനാഥ്.

യോഗി ആദിത്യനാഥ് അധികാരമേറ്റ രാത്രി മുഹമ്മദ് അഖ്‌ലാഖിന്റെ ഘാതകരുടെ കുടുംബം നൃത്തം ചെയ്യുകയായിരുന്നു

തീവ്രഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ അന്ന് രാത്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് കൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ ഘാതകരുടെ കുടുംബം നൃത്തം ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ദാദ്രിയിലുള്ള ബിസാദ ഗ്രാമത്തില്‍ നടന്ന ഡി ജെ പാര്‍ട്ടിയില്‍ അത്‌ലാഖിന്റെ ഘാതകരുടെ കുടുബം ആഹ്ലാദ നൃത്തം ചവിട്ടുകയായിരുന്നെന്ന് ദി ഹിന്ദു പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബീഫ് സൂക്ഷിച്ചതിന് അത്‌ലഖിന്റെ കുടുംബത്തെ വിചാരണ ചെയ്യണമെന്ന വിവാദ പ്രസ്താവന നടത്തിയയാളാണ് യോഗി ആദിത്യനാഥ്. തങ്ങള്‍ക്ക് സ്ഥിരമായി പിന്തുണ നല്‍കി വന്നയാളാണ് യോഗി ആദിത്യനാഥെന്ന് അത്‌ലഖ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പിതാവായ ഓം പ്രകാശ് പറഞ്ഞു. 2015 സെപ്റ്റംബര്‍ 28നാണ് ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷരെന്ന പേരില്‍ ഒരു സംഘം മുഹമ്മദ് അഖ്‌ലഖിനെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗോ സംരക്ഷകരെന്ന പേരില്‍ അക്രമം അഴിച്ചുവിട്ട 18 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.