പശുക്കളെ നാട് കടത്തുന്ന ഗോവധനിരോധനം; പിടിച്ചതിലും വലുത് അളയിൽ

ഗോസംരക്ഷകര്‍ ഇപ്പോഴത്തെ രീതിയില്‍ ഭീകരത സൃഷ്ടിക്കുകയാണെങ്കില്‍ ആരും പശുക്കളെ വളര്‍ത്താന്‍ തയ്യാറാകാത്ത അവസ്ഥ ഉണ്ടാകാനിടയുണ്ട്. 2013-14 കാലയളവില്‍ പശുക്കളേക്കാള്‍ കൂടുതല്‍ പാലുല്‍പാദനം എരുമകള്‍ക്കായിരുന്നു.

പശുക്കളെ നാട് കടത്തുന്ന ഗോവധനിരോധനം; പിടിച്ചതിലും വലുത് അളയിൽ

ഗോവധം നിരോധിക്കുന്നത് കൊണ്ടുള്ള സാമ്പത്തിക ആഘാതങ്ങള്‍ വലുതാണ്. ഉത്തര്‍ പ്രദേശില്‍ അറവുശാലകള്‍ അടച്ചു പൂട്ടിയപ്പോള്‍ വന്‍ തോതിലുള്ള വരുമാനനഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടായി. ഗോവധനിരോധനം ഇന്ത്യയിലെ പശുക്കളെ എങ്ങിനെയായിരിക്കും ബാധിക്കുക എന്നതും ചിന്താവിഷയമാണ്. എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴും എടുക്കാറുള്ള കന്നുകാലികളുടെ സെന്‍സസ് സൂചിപ്പിക്കുന്നത് ഗോവധനിരോധനം പശുക്കളുടെ എണ്ണം കുറയ്ക്കുമെന്നാണ്.

1997 മുതല്‍ 2012 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പശുക്കളുടെ എണ്ണം 103 ദശലക്ഷത്തില്‍ നിന്നും 117 ദശലക്ഷമായി കൂടിയിട്ടുണ്ടായിരുന്നു. അതേ സമയം കാളകളുടെ എണ്ണത്തില്‍ കുറവും രേഖപ്പെടുത്തി. കാളകള്‍ക്ക് പകരം ട്രാക്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷമാണത്. അറക്കുന്നില്ലെങ്കില്‍ പശുക്കളുടെ അത്രയും എണ്ണം കാളകളും കാണണമായിരുന്നു.

പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുക്കളുടെ എണ്ണം 33 ദശലക്ഷത്തില്‍ നിന്നും 42 ദശലക്ഷം ആയി ഉയര്‍ന്നു. സങ്കരയിനം പശുക്കളുടെ എണ്ണം 15 മുതല്‍ 25 ശതമാനം വരെ ഉയര്‍ന്നു. അപ്പോള്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുക്കളേക്കാള്‍ ഉയര്‍ന്നകായി പാല്‍ ഉല്‍പാദനം. പ്രസവത്തിനു ശേഷമാണ് പശു പാല്‍ ചുരത്താന്‍ തുടങ്ങുക. അപ്പോള്‍ ഒരു വയസ്സില്‍ കുറവ് പ്രായമുള്ള പശുക്കുട്ടികളുടെ എണ്ണത്തിനു അനുപാതമായിരിക്കണം പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുക്കളുടെ എണ്ണവും.

ശരാശരി കാള, പശുക്കുട്ടികളുടെ എണ്ണം തുല്യമാണെന്ന് കരുതാം. പക്ഷേ കാളക്കുട്ടികളുടെ എണ്ണം കുറവായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാളക്കുട്ടികളെ അറക്കുന്നതിനായി ഉപയോഗിക്കുന്നത് കൊണ്ടാണിത്.

പശുക്കള്‍ക്ക് പാല്‍ തരാനാവുക മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെയാണ്. അവയുടെ ആയുസ്സ് 20 മുതല്‍ 25 വര്‍ഷം വരെയും. പാല്‍ ഉല്‍പാദനം നിലച്ചാല്‍ പശുക്കളെ വില്‍ക്കുകയാണ് പതിവ്. സ്വാഭാവികമായും അറക്കുന്നതിനായിരിക്കും അത്തരം പശുക്കള്‍ വാങ്ങപ്പെടുക. ഗോവധം നിരോധിക്കുമ്പോള്‍ ഉല്‍പാദനം നിലച്ച പശുക്കള്‍ക്ക് തീറ്റ കൊടുക്കുക എന്ന അധികച്ചെലവും ഉടമസ്ഥനു വന്നു ചേരുന്നു. ഉല്‍പാദനമില്ലാത്ത പശുക്കളുടെ എണ്ണവും തുല്യമാകുമ്പോള്‍ തീറ്റച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇത് പാല്‍ ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനയിലാണ് എത്തിച്ചേരുക. സ്വാഭാവികമായും കാലിത്തീറ്റയുടെ വിലയും ഉയരും.

2012 ല്‍ 180 ദശലക്ഷം കന്നുക്കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. രാജ്യം മുഴുവനും ഗോവധം നിരോധിക്കുകയാണെങ്കില്‍ 2027 ആകുമ്പോഴേയ്ക്കും അത് 260 തൊട്ട് 400 ദശലക്ഷം ആകണം. അത് രാജ്യത്തിന്‌റെ സമ്പത്ഘടനയില്‍ വലിയ ആഘാതങ്ങള്‍ ഉണ്ടാക്കും. സംഭവിക്കാന്‍ പോകുന്നത് പശുക്കളില്‍ നിന്നുമുള്ള പാലുല്‍പാദനത്തേക്കാള്‍ എരുമകളുടെ പാലുല്‍പാദനം അധികരിക്കും എന്നതാണ്.

ആര്‍ക്കും പശുക്കളേയും കാളകളേയും ആവശ്യമില്ലാത്ത അവസ്ഥ സംജാതമാകും. ഗോവധനിരോധനം ഗോനിരോധനം പോലെയാകും. ഗോശാലകള്‍ സ്ഥാപിക്കുന്നതും ചെലവ് അധികമാക്കുകയേയുള്ളു.

ഗോസംരക്ഷകര്‍ ഇപ്പോഴത്തെ രീതിയില്‍ ഭീകരത സൃഷ്ടിക്കുകയാണെങ്കില്‍ ആരും പശുക്കളെ വളര്‍ത്താന്‍ തയ്യാറാകാത്ത അവസ്ഥ ഉണ്ടാകാനിടയുണ്ട്. തെരുവിൽ അലയുകയല്ലാതെ പശുക്കൾക്ക് വേറെ വഴിയില്ലാതാകും.

2013-14 കാലയളവില്‍ പശുക്കളേക്കാള്‍ കൂടുതല്‍ പാലുല്‍പാദനം എരുമകള്‍ക്കായിരുന്നു. ഗോവധനിരോധനം ഇറച്ചി, തുകല്‍ വ്യവസായങ്ങളെ തകര്‍ക്കും എന്നതില്‍ സംശയമില്ല. 2011 മുതല്‍ ഇന്ത്യയുടെ ഇറച്ചി കയറ്റുമതി പ്രതിവര്‍ഷം 14 ശതമാനം എന്ന നിലയില്‍ ഉയരുന്നുണ്ടായിരുന്നു. ബീഫ് എന്നാല്‍ പോത്തിറച്ചിയും ഉള്‍പ്പെടുന്നു എന്നതാണ് കാരണം. അപ്പോള്‍ ഗോവധം എന്നത് സൂക്ഷിച്ച് പ്രയോഗത്തില്‍ വരുത്തേണ്ടതാണെന്ന് വരുന്നു. ഇല്ലെങ്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തകര്‍ച്ചയാകും വിപണി നേരിടേണ്ടി വരുക.