മുസ്ലിം ലീഗ് വീടുവച്ചുനൽകിയ ഗുജറാത്തിലെ കലാപബാധിതർ കുടിയിറക്ക് ഭീഷണിയിൽ; വിവാദങ്ങൾ തുടരുന്നതിനിടെ ഇന്ന് മുസാഫർനഗറിൽ 'ബൈത്തുറഹ്മ' കൈമാറ്റം

ഗുജറാത്ത് കലാപത്തെത്തുടർന്ന് വീടുകൾ നഷ്ട്ടപ്പെട്ടവർക്കായി അഹമ്മദാബാദ് ദാനിലിംഡയിലെ സിറ്റിസൺ നഗറിലാണ് മുസ്ലിം ലീഗ് വീടുകൾ വച്ചു നൽകിയത്. ഷെഡുകൾക്ക് തുല്യമായ 40 വീടുകളാണ് പിരിവെടുത്ത് മുസ്ലിം ലീഗ് നിർമിച്ചു നൽകിയത്. എന്നാൽ 1968 മുതൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ മാലിന്യം തള്ളുന്ന ഭൂമി കയ്യേറിയായിരുന്നു വീടുകൾ നിർമിച്ചിരുന്നത്. അതിനാൽ 40 കുടുംബങ്ങളും ഇപ്പോൾ കുടിയിറക്കു ഭീഷണി നേരിടുകയാണ്.

മുസ്ലിം ലീഗ് വീടുവച്ചുനൽകിയ ഗുജറാത്തിലെ കലാപബാധിതർ കുടിയിറക്ക് ഭീഷണിയിൽ; വിവാദങ്ങൾ തുടരുന്നതിനിടെ ഇന്ന് മുസാഫർനഗറിൽ ബൈത്തുറഹ്മ കൈമാറ്റം

മുസാഫർ നഗർ കലാപത്തിനെത്തുടർന്ന് അഭയാർത്ഥികളായവർക്ക് മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന 'ബൈത്തുർറഹ്‌മ' വീടുകളുടെ താക്കോൽ ദാനം ഇന്ന് നടക്കുമ്പോൾ, നേരത്തെ ഗുജറാത്ത് കലാപത്തിൽ ഇരകളാക്കപ്പെട്ടവർക്കായി മുസ്ലിം ലീഗ് വീടുകൾ നിർമിച്ചു നൽകിയവർ കുടിയിറക്ക് ഭീഷണിയിൽ. മുനിസിപ്പൽ കോർപ്പറേഷൻ മാലിന്യം തള്ളുന്ന ഗ്രൗണ്ടിൽ നിർമ്മിച്ചിരിക്കുന്ന വീടുകളായതിനാൽ തന്നെ നിരവധിപ്പേർ മാറാരോഗങ്ങൾക്ക് അടിമകളാവുകയും നിരവധിപ്പേർ മരണപ്പെടുകയും ചെയ്തു. ഇക്കാര്യം ഇവിടെ വീടുകിട്ടിയവർ തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു.

ഗുജറാത്ത് കലാപത്തെത്തുടർന്ന് വീടുകൾ നഷ്ട്ടപ്പെട്ടവർക്കായി അഹമ്മദാബാദ് ദാനിലിംഡയിലെ സിറ്റിസൺ നഗറിലാണ് മുസ്ലിം ലീഗ് വീടുകൾ വച്ചു നൽകിയത്. ഷെഡുകൾക്ക് തുല്യമായ 40 വീടുകളാണ് പിരിവെടുത്ത് മുസ്ലിം ലീഗ് നിർമിച്ചു നൽകിയത്. എന്നാൽ 1968 മുതൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ മാലിന്യം തള്ളുന്ന ഭൂമി കയ്യേറിയായിരുന്നു വീടുകൾ നിർമിച്ചിരുന്നത്. അതിനാൽ 40 കുടുംബങ്ങളും ഇപ്പോൾ കുടിയിറക്കു ഭീഷണി നേരിടുകയാണ്.

മാലിന്യക്കുഴിയിലെ പുറമ്പോക്കിൽ നിന്നും അടിയന്തിരമായി പുനരധിവസിപ്പിക്കുകയോ നിലവിലെ വീടുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ രേഖകൾ കൈമാറുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ ഇവിടെ താമസിക്കുന്നവർ കോഴിക്കോട് എത്തുകയും ലീഗ് നേതൃത്വത്തെ നേരിൽ കാണുകയും കോഴിക്കോട് പ്രസ്‌ക്ലബ്ബിൽ പത്ര സമ്മേളനം നടത്തുകയും ചെയ്തിരുന്നു. എങ്കിലും ലീഗ് നേതൃത്വം വിഷയത്തിൽ തികഞ്ഞ നിസ്സംഗതയാണു കാട്ടിയത്.


മാലിന്യംതള്ളുന്ന ഈ പ്രദേശത്തുനിന്ന് വരുന്ന മീഥേന്‍ ശരീരത്തില്‍ കടന്ന് 11 പേര്‍ മരിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ റിപ്പോർട്ട് ചെയ്തതോടെ ഇവരെ പുനരധിവസിപ്പിക്കാൻ ലീഗിന് തന്നെ നിർദേശം നല്കണമെന്നുകാട്ടി ഡിവൈഎഫ്ഐ പ്രവർത്തകരായ സഹീദ് റൂമിയും കലിമും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഇവർ താമസിക്കുന്നത് പുറമ്പോക്കിലാണെന്നു ഗുജറാത്ത് സർക്കാരും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവർ ഏതുനിമിഷവും കുടിയൊഴിപ്പിക്കപ്പെടാം എന്ന സൂചനയാണ് ബന്ധപ്പെട്ട അധികാരികൾ നൽകുന്നത്.

ഗുജറാത്തിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട് ലീഗിൽ ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഫണ്ട് പിരിവിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് അന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ ടി ജലീലിനെ പാര്‍ടിയില്‍നിന്നു പുറത്താക്കിയത്. പിന്നീടു ഫണ്ടിന്റെ കണക്കുകൾ ചന്ദ്രികയിൽ പ്രസിദ്ധീകരിക്കുന്നതു നിർത്തുകയും ഇത് പാർട്ടിക്കകത്തും പ്രവാസി അണികൾക്കിടയിലും അമർഷം ഉണ്ടാക്കുകയും ചെയ്തു. ഗുജറാത്തിലെ വന്‍ വ്യവസായിയും റിയല്‍ എസ്റ്റേറ്റുകാരനുമായ നവാബ് ഷെരീഫ് ഖാനാണു ലീഗിനു വേണ്ടി ഈ വീടുകൾ നിർമ്മിച്ചിട്ടുള്ളത്.