നജീബിനെ കാണാതായിട്ട് ഒരു വര്‍ഷമാകുന്നു; ചലോ സിബിഎെ മാര്‍ച്ച് ഇന്ന്

എന്നാല്‍, ഒരു വര്‍ഷമായിട്ടും നജീബിനെക്കുറിച്ച് എന്തെങ്കിലും വിവരം കണ്ടെത്താന്‍ ഡല്‍ഹി പോലീസിനോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ കഴിഞ്ഞിട്ടില്ല. നജീബ് അപ്രത്യക്ഷനായ ശേഷം ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ സംഘടനകളും മുസ്ലീം സംഘടനകളും നജീബ് എവിടെ എന്ന് ചോദ്യമുയര്‍ത്തി. നവംബര്‍ എട്ടിന് മോദി നോട്ട് നിരോധനം നടപ്പിലാക്കിയത് ഈ ചോദ്യത്തെ ഇല്ലാതാക്കാനാണ് എന്നും ആരോപണമുയര്‍ന്നു

നജീബിനെ കാണാതായിട്ട് ഒരു വര്‍ഷമാകുന്നു; ചലോ സിബിഎെ മാര്‍ച്ച് ഇന്ന്

നജീബ് അഹമ്മദ് എവിടെ? എന്ന ചോദ്യമുയര്‍ത്തി ന്യൂ ഡൽഹിയിൽ ചലോ സിബിഐ മാര്‍ച്ച്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മാര്‍ച്ച്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്നും സിബിഐ ആസ്ഥാനത്തിലേക്ക്, നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആഹ്വാനത്തിലാണ് മാര്‍ച്ച്. വെറുപ്പിനെതിരെ ശബ്ദമുയര്‍ത്താം എന്ന മുദ്രാവാക്യമാണ് മാര്‍ച്ച് ഉയര്‍ത്തുന്നത്.

നജീബ് അഹമ്മദിനെ കാണാതായിട്ട് ഒരു വര്‍ഷമാകുകയാണ്. 2016 ഒക്ടോബര്‍ 15നായിരുന്നു ജെഎന്‍യു ക്യാമ്പസ് പരിസരത്തുവെച്ച് എംഎസ്‌സി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. കാണാതാകുന്നതിന് മുമ്പ് നജീബിനെ ഹോസ്റ്റലിൽ വച്ച് എബിവിപി പ്രവർത്തകർ മർദ്ദിച്ചിരുന്നതായാണ് റിപ്പോർട്ട്.


എന്നാല്‍, ഒരു വര്‍ഷമായിട്ടും നജീബിനെക്കുറിച്ച് എന്തെങ്കിലും വിവരം കണ്ടെത്താന്‍ ഡല്‍ഹി പൊലീസിനോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ കഴിഞ്ഞിട്ടില്ല. നജീബ് അപ്രത്യക്ഷനായ ശേഷം നജീബ് എവിടെ? എന്ന് ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്ലീം സംഘടനകളും ചോദ്യമുയര്‍ത്തി. നവംബര്‍ എട്ടിന് മോദി നോട്ട് നിരോധനം നടപ്പിലാക്കിയത് ഈ ചോദ്യത്തെ ഇല്ലാതാക്കാനാണ് എന്നും ആരോപണമുയര്‍ന്നു.

ഇതിനിടെ, നവംബർ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഡൽഹിയിൽ ഒരു ദിവസം ഓട്ടോയിൽ കയറിപ്പോകുന്ന നജീബിനെ കണ്ടതായി ഡൽഹി പൊലീസ് മേധാവി നജീബ് ജങ് പറഞ്ഞിരുന്നു. ഇന്ത്യാ ടുഡേ ആയിരുന്നു ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഇതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ നജീബ് ജങ്ങിന് കഴിഞ്ഞിരുന്നില്ല. കേന്ദ്രസർക്കാരിനേയും പൊലീസിനേയും സിബിഐയേയും വെള്ള പൂശാനായിരുന്നു ഈ വാദമെന്ന ആരോപണം ഉയർന്നിരുന്നു.

തിരോധാനത്തിന് ശേഷം നജീബിന്റെ അമ്മ ഫാത്തിമാ നഫീസിന്റെ പോരാട്ടം ശക്തമായി. ഒരമ്മ മക്കള്‍ക്ക് വേണ്ടി പോരാട്ടം തുടങ്ങിയാല്‍ പിന്നോട്ടില്ല എന്നാണ് ഫാത്തിമ നഫീസ് പറയുന്നത്. എല്ലാവരും തന്നെ ധൈര്യശാലി എന്ന് വിളിക്കുന്നു എങ്കിലും നജീബ് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് താന്‍ ജീവിക്കുന്നത് എന്നും ഫാത്തിമ നഫീസ് പറയുന്നു. ഈ വര്‍ഷം പകുതിയോടെ നജീബ് കേസില്‍ പഴയ അന്വേഷണ റിപ്പോര്‍ട്ട് തന്നെ സിബിഐ ഹെെക്കോടതിയില്‍ സമര്‍പ്പിച്ചത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.Read More >>