രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങുമ്പോഴെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടുന്നു: ആദിത്യനാഥ്

അമിത് ഷാ ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ രാഹുല്‍ ഇറ്റലിക്ക് പറക്കുകയാണ് ചെയ്യുന്നത്. ഗുജറാത്തിനെക്കുറിച്ച് രാഹുല്‍ എന്താണ് ഓര്‍മിക്കാത്തതെന്നും ആദിത്യനാഥ് ചോദിച്ചു.

രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങുമ്പോഴെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടുന്നു: ആദിത്യനാഥ്

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോഴെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെടുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. അമിത് ഷാ ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ രാഹുല്‍ ഇറ്റലിക്ക് പറക്കുകയാണ് ചെയ്യുന്നത്. ഗുജറാത്തിനെക്കുറിച്ച് രാഹുല്‍ എന്താണ് ഓര്‍മിക്കാത്തതെന്നും ആദിത്യനാഥ് ചോദിച്ചു. ഗുജറാത്തിലെ വല്‍സാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ ആദിത്യനാഥ് പറഞ്ഞു. ''രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങുന്നത് ആ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കുന്നു'' - അദ്ദേഹം പറഞ്ഞു.

അമേത്തി മണ്ഡലം കുത്തകയാക്കി വെച്ചിട്ടും കോണ്‍ഗ്രസിന് അവിടെ വികസനം കൊണ്ടുവരാനായില്ലെന്നും ആദിത്യനാഥ് ആരോപിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാകവേ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാകുകയാണ്. താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായ അമേത്തിയില്‍ തന്നെ പ്രവേശിപ്പിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ഈയിടെ ആരോപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഗുജറാത്തില്‍ കുതിര കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചിരുന്നു.

Read More >>