'ബലാത്സംഗത്തിനും മുത്തലാഖിനും കാരണം പാശ്ചാത്യ സംസ്‌ക്കാരം' -ആര്‍എസ്എസ് നേതാവ്

പാശ്ചാത്യ സ്വാധീനം തന്നെയാണ് മുത്തലാഖിനും പെണ്‍ഭ്രൂണഹത്യക്കും കാരണമെന്ന് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രണയത്തിന് പരിശുദ്ധിയുണ്ട്. എന്നാൽ പാശ്ചാത്യ സംസ്‌ക്കാരം മൂലമാണ് പ്രണയം കമ്പോളവൽക്കരിക്കപ്പെട്ടത്. ഈ സംസ്‌ക്കാരം പിന്തുടരുന്നത് കാരണമാണ് ആഭ്യന്തര കലാപങ്ങള്‍ ഉണ്ടാകുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ബലാത്സംഗത്തിനും മുത്തലാഖിനും കാരണം പാശ്ചാത്യ സംസ്‌ക്കാരം -ആര്‍എസ്എസ് നേതാവ്

ഇന്ത്യയിലെ ബലാത്സംഗങ്ങള്‍ക്കും ആഭ്യന്തര കലാപങ്ങള്‍ക്കും കാരണം പാശ്ചാത്യ സംസ്‌ക്കാരമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പാശ്ചാത്യ സ്വാധീനം തന്നെയാണ് മുത്തലാഖിനും പെണ്‍ഭ്രൂണഹത്യക്കും കാരണമെന്നും ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

സ്‌നേഹം പാശ്ചാത്യ സംസ്‌ക്കാരത്തിൽ വികാരമായി മാറുകയാണ് എന്നാണ് ഇന്ദ്രേഷ് കുമാറിന്റെ നിലപാട്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസ് നേതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്നേഹം ഇപ്പോൾ കമ്പോളവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രണയത്തിന് പരിശുദ്ധിയുണ്ട്. എന്നാൽ പാശ്ചാത്യ സംസ്‌ക്കാരം മൂലമാണ് പ്രണയം കമ്പോളവൽക്കരിക്കപ്പെട്ടത്. വാലന്റൈന്‍സ് ദിനം ഇതിനായി കൊണ്ടാടുന്നു. വാലന്റൈന്‍സ് ദിനത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ വികാരം തുറന്ന് പ്രകടിപ്പിക്കുകയാണ്. ഈ സംസ്‌ക്കാരം പിന്തുടരുന്നത് കാരണമാണ് ആഭ്യന്തര കലാപങ്ങള്‍ ഉണ്ടാകുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.