ഗാന്ധിവധത്തിൽ നാലാമതൊരു വെടിയുണ്ടയും രണ്ടാമതൊരു ഘാതകനും?

ഡോ. പങ്കജിന്റെ ഗവേഷണം അനുസരിച്ചു നാലു വെടിയുണ്ടകളാണു ഗാന്ധിജിയെ കൊന്നത്. ഗോഡ്‌സേ ഉപയോഗിച്ച തോക്ക് ഏഴു തിരകള്‍ നിറയ്ക്കാവുന്നതായിരുന്നു. തോക്കില്‍ ബാക്കിയായ നാലു വെടിയുണ്ടകള്‍ വച്ചാണു മൂന്നു വെടിയുണ്ടകള്‍ എന്ന തത്വത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അങ്ങനെ വരുമ്പോൾ നാലാമത്തെ വെടിയുണ്ട മറ്റേതോ തോക്കില്‍ നിന്നുള്ളതായിരിക്കണം എന്നാണു ഡോ. പങ്കജിന്റെ വാദം.

ഗാന്ധിവധത്തിൽ നാലാമതൊരു വെടിയുണ്ടയും രണ്ടാമതൊരു ഘാതകനും?

മഹാത്മാ ഗാന്ധിയെ വധിയ്ക്കാനായി ഗോഡ്‌സേ നിറയൊഴിച്ചതു മൂന്നു വെടിയുണ്ടകളായിരുന്നു എന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ നാലാമതൊരു വെടിയുണ്ട കൂടി ഉണ്ടായിരുന്നെന്നാണു പുതിയ സംശയം. അപ്പോള്‍ ഗോഡ്‌സേയെ കൂടാതെ മറ്റൊരു കൊലയാളി കൂടി ഗാന്ധി വധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?

സുപ്രീം കോടതിയില്‍ ഗവേഷകനും അഭിനവ് ഭാരതിന്റെ ട്രസ്റ്റിയുമായ ഡോ. പങ്കജ് ഫഡ്‌നിസ് സമര്‍പ്പിച്ച പരാതിയിലാണു ഗാന്ധി വധത്തിനെക്കുറിച്ചുള്ള പുതിയ അന്വേഷങ്ങള്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രപിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1966 ലെ ജസ്റ്റിസ് ജെ എല്‍ കപൂര്‍ കമ്മീഷന്റെ അന്വേഷണം വധത്തിന്റെ ഗൂഢാലോചനയുടെ എല്ലാ വശങ്ങളും കണ്ടെത്തിയിട്ടില്ലെന്നാണു ഡോ. പങ്കജ് പരാതിയില്‍ പറയുന്നത്. പുതിയ അന്വേഷണ കമ്മീഷനെ നിയമിച്ചു വലിയ രീതിയിലുള്ള അന്വേഷണം തുടങ്ങണമെന്നും ഡോ. പങ്കജ് ആവശ്യപ്പെടുന്നു.

നാഥുറാം ഗോഡ്‌സേയും നാരായണ്‍ ആപ്തേയും കുറ്റസമ്മതം നടത്തിയതും വിവിധ കോടതികള്‍ പിന്തുടര്‍ന്ന മൂന്നു ബുള്ളറ്റ് തത്വവും ചോദ്യം ചെയ്യുകയാണു ഡോ. പങ്കജ്. ഇരുവരേയും തൂക്കിലേറ്റിയപ്പോള്‍ സവര്‍ക്കറിനെ തെളിവില്ലാത്തതിന്റെ പേരില്‍ കുറ്റവിമുക്തനാക്കുകയായിരുന്നു.

സവര്‍ക്കറില്‍ നിന്ന് ഊർജ്ജം ഉള്‍ക്കൊണ്ടു 2002 ല്‍ ആരംഭിച്ച ട്രസ്റ്റ് ആണു മുംബൈയിലെ അഭിനവ് ഭാരത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുകയാണു ട്രസ്റ്റിന്റെ ലക്ഷ്യം.

ഡോ. പങ്കജിന്റെ ഗവേഷണം അനുസരിച്ചു നാലു വെടിയുണ്ടകളാണു ഗാന്ധിജിയെ കൊന്നത്. ഗോഡ്‌സേ ഉപയോഗിച്ച തോക്ക് ഏഴു തിരകള്‍ നിറയ്ക്കാവുന്നതായിരുന്നു. തോക്കില്‍ ബാക്കിയായ നാലു വെടിയുണ്ടകള്‍ വച്ചാണു മൂന്നു വെടിയുണ്ടകള്‍ എന്ന തത്വത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അങ്ങനെ വരുമ്പോൾ നാലാമത്തെ വെടിയുണ്ട മറ്റേതോ തോക്കില്‍ നിന്നുള്ളതായിരിക്കണം എന്നാണു ഡോ. പങ്കജിന്റെ വാദം.

ആ സമയത്തെ മാദ്ധ്യമ റിപ്പോര്‍ട്ടുകളുടേയും തന്റെ ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലാണു ഡോ. പങ്കജ് നാലു വെടിയുണ്ടകളാണു ഗാന്ധിജിയ്ക്കു നേരെ ഉതിര്‍ത്തതെന്ന നിലപാടിലെത്തിയത്.