പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ കെജ്‌റിവാളിനെതിരെ വാറണ്ട്

മോഡി 12ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്നും ബിരുദമുണ്ടെന്ന വാദം വ്യാജമാണെന്നും കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തതിനെതിരെ അസമിലെ ബിജെപി നേതാവ് സൂര്യ റോണ്‍ഗപൂര്‍ നല്‍കിയ പരാതിയിലാണ് മാനനഷ്ടക്കേസെടുത്തത്.

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ കെജ്‌റിവാളിനെതിരെ വാറണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന് വാറണ്ട്. ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് കെജ്‌റിവാളിനെതിരെ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 23ന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി കെജ്‌റിവാളും ആം ആദ്മിയും കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് വാറണ്ട് പുറത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ ഡല്‍ഹി വിട്ട് അസമിലുള്ള കോടതിയില്‍ ഹാജരാകാനാകില്ലെന്ന് കെജ്‌റിവാളിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മുമ്പും സമാനമായ രീതിയില്‍ കെജ്‌റിവാള്‍ ജനുവരി 30 ന് നടന്ന വിചാരണയിലും പങ്കെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. മോഡി 12ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്നും ബിരുദമുണ്ടെന്ന വാദം വ്യാജമാണെന്നും കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തതിനെതിരെ അസമിലെ ബിജെപി നേതാവ് സൂര്യ റോണ്‍ഗപൂര്‍ നല്‍കിയ പരാതിയിലാണ് മാനനഷ്ടക്കേസെടുത്തത്. കോടതി ഇനി ഈ കേസ് മെയ് 8നാണ് പരിഗണിക്കുക.