ആർക്കു കുത്തിയാലും വോട്ട് ബിജെപിക്ക്; വോട്ടിങ് മെഷീൻ ക്രമക്കേടിൽ ജില്ലാ മജിസ്ട്രേറ്റും എസ്പിയും അടക്കം 21 മുതിർന്ന ഉദ്യോ​ഗസ്ഥർക്കു സ്ഥലംമാറ്റം

ഏതു ബട്ടൺ അമർത്തിയാലും വോട്ട് ബിജെപി സ്ഥാനാർത്ഥിക്കു വീഴുന്ന രീതിയിലായിരുന്നു ഇവിടെയെത്തിച്ച വോട്ടിങ് മെഷീനുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഇത് കൈയോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വിവിപിഎഎം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആർക്കു കുത്തിയാലും വോട്ട് ബിജെപിക്ക്; വോട്ടിങ് മെഷീൻ ക്രമക്കേടിൽ ജില്ലാ മജിസ്ട്രേറ്റും എസ്പിയും അടക്കം 21 മുതിർന്ന ഉദ്യോ​ഗസ്ഥർക്കു സ്ഥലംമാറ്റം

മധ്യപ്രദേശിൽ ഈമാസം ഒമ്പതിനു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉപയോ​ഗിക്കാനായി എത്തിച്ച വോട്ടിങ് മെഷീനിൽ വൻ ക്രമക്കേട് നടന്ന സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനേയും പൊലീസ് സൂപ്രണ്ടിനേയും സ്ഥലംമാറ്റി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇവരെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവര്‍ക്കൊപ്പം ജില്ലയിലെ 19 മുതിര്‍ന്ന ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റിയിട്ടുണ്ട്.

ഏതു ബട്ടൺ അമർത്തിയാലും വോട്ട് ബിജെപി സ്ഥാനാർത്ഥിക്കു വീഴുന്ന രീതിയിലായിരുന്നു ഇവിടെയെത്തിച്ച വോട്ടിങ് മെഷീനുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഇത് കൈയോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വിവിപിഎഎം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വോട്ടിങ് മെഷീനിൽ തട്ടിപ്പു വ്യക്തമായതോടെ ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അത് ശരിവയ്ക്കുന്ന രീതിയിൽ മധ്യപ്രദേശിൽ ഇക്കാര്യം വ്യക്തമായത്. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഈ ആരോപണവുമായി ആദ്യം രം​ഗത്തെത്തിയത്.

അതേസമയം, ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ള വോട്ടിങ് മെഷീന്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ മറുപടി നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സോഫ്റ്റ് വെയര്‍ തകരാറായി ഇതിനെ കണക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുകൂടാതെ കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്ങും രം​ഗത്തെത്തി. സംഭവത്തില്‍ ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.