വിദേശ യാത്രാനുമതിക്ക് കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയത് താഴ്ന്ന പദവിയിലുള്ളവരുമായി; കേന്ദ്ര വിദേശകാര്യ മന്ത്രി വികെ സിംഗ്

വിദേശ യാത്രയ്ക്ക് അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ പ്രശ്നം മൂലമാണ്. ചൈനയില്‍ താഴ്ന്ന പദവിയില്‍ ഉള്ളവരുമായാണ് മന്ത്രി ചര്‍ച്ച നടത്താനിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും വികെ സിംഗ് പറഞ്ഞു.

വിദേശ യാത്രാനുമതിക്ക് കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയത് താഴ്ന്ന പദവിയിലുള്ളവരുമായി; കേന്ദ്ര വിദേശകാര്യ മന്ത്രി വികെ സിംഗ്

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി വികെ സിംഗ്. സംസ്ഥാന മന്ത്രിയുടെ പദവിക്ക് യോജിച്ചവരുമായല്ല, താഴ്ന്ന പദവിയിലുള്ളവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ഇത് രാജ്യത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ല എന്ന് വികെ സിംഗ് പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ പ്രശ്നം മൂലമാണ്. ചൈനയില്‍ താഴ്ന്ന പദവിയില്‍ ഉള്ളവരുമായാണ് മന്ത്രി ചര്‍ച്ച നടത്താനിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും വികെ സിംഗ് പറഞ്ഞു.

ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യാത്രാനുമതി തേടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്. കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്കായിരുന്നു നയതന്ത്ര പാസ്പോര്‍ട്ടിന് മന്ത്രി അനുമതി തേടിയത്. എന്നാല്‍, വ്യക്തമായ കാരണം പറയാതെ അനുമതി നിഷേധിച്ചു എന്ന അറിയിപ്പാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും കിട്ടിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലത്തിലെ ചൈനാ വിഭാഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.


Read More >>