ജയിലിൽ റമ്മി കളിക്കുന്ന ശശികല

തനിക്ക് ഒരു സൗകര്യവും ജയിലധികാരികൾ ചെയ്ത് കൊടുക്കുന്നില്ലെന്ന് തന്നെ കാണാൻ വരുന്നവരോടൊക്കെ പരാതിപ്പെടുകയാണത്രേ ശശികല. പുറത്ത് നിന്നും കൊണ്ടുവരുന്ന ഭക്ഷണം പോലും അകത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. ജയിലിലാകട്ടെ, കൊതുകിന്റെ മേളം. രാത്രി കൊതുകുകടി കാരണം ശരിക്ക് ഉറങ്ങാനും പറ്റുന്നില്ലത്രേ.

ജയിലിൽ റമ്മി കളിക്കുന്ന ശശികല

പണ്ട് ജയലളിതയുടെ കൂടെ പരപ്പാന അഗ്രഹാര ജയിലിൽ തടവിലായിരുന്നപ്പോൾ സുഖമായിരുന്നു ശശികലയ്ക്ക്. 'അമ്മ'യ്ക്ക് കിട്ടുന്ന വി ഐ പി പരിഗണനയുടെ ഒരു പങ്ക് അവർക്കും കിട്ടുമായിരുന്നു. എന്നാൽ ഇത്തവണ അങ്ങിനെയല്ല കാര്യങ്ങൾ. വലിയ പരിഗണനയെന്നല്ല, ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് തന്നെ പറയാം. അധികാരം ഇല്ലാത്തവർക്ക് പ്രത്യേകസൗകര്യങ്ങൾ ഒന്നും കൊടുക്കേണ്ടതില്ലെന്നാണ് ജയിൽ അധികാരികളുടെ നിലപാട്.

തനിക്ക് ഒരു സൗകര്യവും ജയിലധികാരികൾ ചെയ്ത് കൊടുക്കുന്നില്ലെന്ന് തന്നെ കാണാൻ വരുന്നവരോടൊക്കെ പരാതിപ്പെടുകയാണത്രേ ശശികല. പുറത്ത് നിന്നും കൊണ്ടുവരുന്ന ഭക്ഷണം പോലും അകത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. ജയിലിലാകട്ടെ, കൊതുകിന്റെ മേളം. രാത്രി കൊതുകുകടി കാരണം ശരിക്ക് ഉറങ്ങാനും പറ്റുന്നില്ലത്രേ.

അടുത്തിടെ അവരെ കാണാൻ ചെന്ന മുൻ എം എൽ ഏമാരോട് പകൽ സമയത്ത് നേരം പോകാൻ വഴിയില്ലാത്തത് കൊണ്ട് താനും അണ്ണിയും കൂടെ റമ്മി കളിക്കുമെന്ന് പറഞ്ഞതായും വാർത്തയുണ്ട്.

ദിവസവും രാവിലെ പ്രത്യംഗിര ദേവിയെ വണങ്ങുന്നുണ്ടത്രേ ശശികല. ദേവിയ്ക്ക് പൂജ ചെയ്യാൻ ആഗ്രഹമുള്ള അവരെ അതിനും അനുവദിക്കാത്ത ക്രൂരന്മാരാണ് പരപ്പാന അഗ്രഹാര ജയിൽ അധികാരികൾ എന്നും അവർ പരാതിപ്പെടുന്നു.

Read More >>