ശശികലയുടെ ജയിലിലെ ജീവിതം

നാടിനെ നടുക്കിയ ഷീനാ ബോറ കേസിലെ പ്രതി പീറ്റർ മുഖർജിയും ആത്മകഥ എഴുതാനുള്ള തീരുമാനത്തിലാണത്രേ. അതിനായി മുഖർജി ഒരു ലാപ്ടോപ്പും ഇന്റർനറ്റ് സൗകര്യവും വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശശികലയും ചോദിക്കുമായിരിക്കും.

ശശികലയുടെ ജയിലിലെ ജീവിതം

ബംഗാളുരു ജയിലിൽ തടവിലുള്ള വി കെ ശശികല ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണത്രേ. അതിനോടൊപ്പം ജയിലിനുള്ളിൽ ധ്യാനവും ഉണ്ട്.

ജയലളിതയുടെ മരണത്തിന് ശേഷം രാഷ്ട്രീയത്തിൽ ഒന്ന് പയറ്റാൻ നോക്കി ശശികല. ജയയെപ്പോലെ വേഷമണിഞ്ഞ്, മുടി ചീകിയെല്ലാം നോക്കി. എന്നാൽ അതൊന്നും തമിഴർ കണ്ടതായി ഭാവിച്ചില്ല. അതൊന്നും നോക്കാതെ അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറി ആയി മുഖ്യമന്ത്രിയാകാനും ശ്രമിച്ചു. പക്ഷേ, അപ്പോഴേയ്ക്കും സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതിയുടെ വിധി വരുകയും കൂട്ടാളികളോടൊപ്പം ജയിലിലാകുകയും ചെയ്തു.

ചെന്നൈയിൽ നിന്നും ബംഗാളുരു ജയിലിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് മറീനാ ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിൽ മൂന്ന് തവണ അടിച്ച് ശപഥം ചെയ്തു. തുടർന്ന് എം ജി ആറിന്റെ വീട്ടിൽ പോയി ധ്യാനത്തിലമർന്നു. ബംഗളുരു ജയിലിന് മുന്നിൽ വച്ച് ഭർത്താവ് നടരാജനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

അങ്ങിനെ ജയിൽ ജീവിതം തുടങ്ങി. അവിടെയും അവഗണനയായിരുന്നു ശശികലയ്ക്ക് കിട്ടിയത്. ചോദിച്ച സൗകര്യങ്ങളൊന്നും കിട്ടിയില്ല. ഒരു സാധാരണ തടവുപുള്ളിയെപ്പോലെ കുടുസ്സുമുറിയിൽ കഴിയേണ്ടി വരുന്നു. ഇപ്പോൾ രാവിലത്തെ നടത്തവും ധ്യാനവും കഴിഞ്ഞ് കൂട്ടാളിയായ ഇളവരശിയുടെ കൂടെയിരുന്ന് പഴയ സംഭവങ്ങൾ ഓർത്തെടുക്കുകയാണത്രേ ശശികല. എല്ലാം കടലാസിൽ കുറിച്ചിടുന്നുമുണ്ട്. എല്ലാം കൂട്ടിച്ചേർത്ത് ആത്മകഥയാക്കി പ്രസിദ്ധീകരിക്കാനാണ് ശശികലയുടെ തീരുമാനം.

നാടിനെ നടുക്കിയ ഷീനാ ബോറ കേസിലെ പ്രതി പീറ്റർ മുഖർജിയും ആത്മകഥ എഴുതാനുള്ള തീരുമാനത്തിലാണത്രേ. അതിനായി മുഖർജി ഒരു ലാപ്ടോപ്പും ഇന്റർനറ്റ് സൗകര്യവും വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശശികലയും ചോദിക്കുമായിരിക്കും.