ജവാന്‍മാര്‍ക്കു വേണ്ടി വീണ്ടും ബോളിവുഡ്; തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കു ഫ്‌ളാറ്റ് നല്‍കി വിവേക് ഒബ്‌റോയ്

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുംബൈ, താനെ ഭാഗത്തുള്ള 25 ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കു ഫ്‌ളാറ്റ് നല്‍കുമെന്നു വിവേക് ഒബ്‌റോയ് അറിയിച്ചു. ഇതിന്റെ നടപടിക്രമങ്ങളുടെ ഏകീകരണത്തിനായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു വിവേക് കത്തയച്ചിരിക്കുകയാണ്...

ജവാന്‍മാര്‍ക്കു വേണ്ടി വീണ്ടും ബോളിവുഡ്; തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കു ഫ്‌ളാറ്റ് നല്‍കി വിവേക് ഒബ്‌റോയ്

തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ സഹായം. ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റാണ് ഒബ്‌റോയി വാഗ്ദാനം ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുംബൈ, താനെ ഭാഗത്തുള്ള 25 ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കു ഫ്‌ളാറ്റ് നല്‍കുമെന്നു വിവേക് ഒബ്‌റോയ് അറിയിച്ചു. ഇതിന്റെ നടപടിക്രമങ്ങളുടെ ഏകീകരണത്തിനായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു വിവേക് കത്തയച്ചിരിക്കുകയാണ്. പദ്ധതി ഉടന്‍തന്നെ നടപ്പിലാകുമെന്നും ഒന്നാം ഘട്ടത്തിനുപിറകേ മറ്റുള്ളവര്‍ക്കു ഫ്‌ളാറ്റ് നല്‍കുന്നതിനായി രണ്ടാം ഘട്ടം ആരംഭിക്കുമെന്നും വിവേക് പറഞ്ഞാതായിവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജവാന്‍മാര്‍ക്കു സഹായങ്ങളുമായി ബോളിവുഡ് താരങ്ങള്‍ എത്തുന്നത് ഇത് ആദ്യമായിട്ടല്ല. മവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍ക്ക് ബോളിവുഡ് താരം അക്ഷയ് കുമാര്‍ 1.08 കോടി രൂപ ധനസഹായം നല്‍കിയതും വാര്‍ത്തയായിരുന്നു.