ഡൽഹി ജുമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നെന്ന് വിനയ് കത്യാർ

മുസ്ലിം ചരിത്ര സ്മാരകങ്ങൾക്കു മേൽ അധികാരം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്.

ഡൽഹി ജുമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നെന്ന് വിനയ് കത്യാർ

ഡൽഹിയിലെ ജുമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നെന്ന് ബിജെപി എംപിയും ബജ്‌റംഗ്ദൾ മേധാവിയുമായ വിനയ് കത്യാർ. മുഗൾ ഭരണകാലത്ത് രാജ്യത്ത് തകർക്കപ്പെട്ട ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങളിൽപ്പെടുന്നതാണ് ഡൽഹി ജുമാ മസ്ജിദ് എന്നാണ് കത്യാറുടെ വാദം.

മുസ്ലിം ചരിത്ര സ്മാരകങ്ങൾക്കു മേൽ അധികാരം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. നേരത്തെ താജ്മഹൽ തേജോ മഹാലയ എന്ന ക്ഷേത്രമായിരുന്നെന്ന് വാദിച്ചതും വിനയ് കത്യാർ ആയിരുന്നു.

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനത്തിലായിരുന്നു കത്യാരുടെ വിവാദ പ്രസ്താവന.

Read More >>