വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊതുനിരത്തിൽ ചെരിപ്പൂരിയടിച്ച് സ്ത്രീകൾ

ഒഡീഷയിലെ ബാരിപാഡയിലാണ് സംഭവം. മൂന്നു പെൺകുട്ടികളെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ മരക്കാണ്ടി പ്രൈമറി സ്‌കൂളിലെ അധ്യാപകനെയാണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്ത്രീകൾ മർദിച്ചത്. ദുർദ ചരൺ ​ഗിരി എന്ന അധ്യാപകനെയാണ് വൃദ്ധരായ സ്ത്രീകൾ ഉൾപ്പെടെ കൈകാര്യം ചെയ്തത്.

വിദ്യാർത്ഥിനികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെ ജനമധ്യത്തിൽ സ്ത്രീകൾ പൊതിരെ തല്ലി. ഒരു സംഘം സ്ത്രീകൾ അധ്യാപകനെ ചെരുപ്പുകാെണ്ടും വടികൊണ്ടും അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഒഡീഷയിലെ ബാരിപാഡയിലാണ് സംഭവം. മൂന്നു പെൺകുട്ടികളെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ മരക്കാണ്ടി പ്രൈമറി സ്‌കൂളിലെ അധ്യാപകനെയാണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്ത്രീകൾ മർദിച്ചത്. ദുർദ ചരൺ ​ഗിരി എന്ന അധ്യാപകനെയാണ് വൃദ്ധരായ സ്ത്രീകൾ ഉൾപ്പെടെ കൈകാര്യം ചെയ്തത്.

അധ്യാപകന്റെ രണ്ടു കൈകളും രണ്ടു സ്ത്രീകൾ പിടിച്ചുവയ്ക്കുകയും മറ്റു രണ്ടുപേർ മർദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് പൊലീസ് എത്തിയാണ് ദുർ​ഗാ ചരണെ ഇവരിൽ നിന്നും മോചിപ്പിച്ചത്.

Read More >>