ഒറ്റത്തവണയായി കടം തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ

ഒറ്റത്തവണയായി കടം തീർക്കാനുള്ള നയം ബാങ്കുകൾക്ക് ഉള്ളപ്പോൾ തനിക്ക് മാത്രം അത് നിഷേധിക്കപ്പെടുകയാണെന്ന് മല്യ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് സുപ്രീം കോടതി ഇടപെടണമെന്ന് ആഗ്രഹിക്കുന്നതായി ട്വിറ്ററിൽ മല്യ കുറിച്ചു.

ഒറ്റത്തവണയായി കടം തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ

ബാങ്കുകളിൽ നിന്നും ലോൺ എടുത്ത തുക ഒറ്റത്തവണയായി തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് മദ്യരാജാവ് വിജയ് മല്യ. 9000 കോടി രൂപയുടെ കടമാണ് വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളിലായുള്ളത്. ഒറ്റത്തവണയായി കടം തീർക്കാൻ ബാങ്കുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് മല്യ പറയുന്നത്.ഒറ്റത്തവണയായി കടം തീർക്കാനുള്ള നയം ബാങ്കുകൾക്ക് ഉള്ളപ്പോൾ തനിക്ക് മാത്രം അത് നിഷേധിക്കപ്പെടുകയാണെന്ന് മല്യ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് സുപ്രീം കോടതി ഇടപെടണമെന്ന് ആഗ്രഹിക്കുന്നതായി ട്വിറ്ററിൽ മല്യ കുറിച്ചു.കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ വിജയ് മല്യയെ വിട്ടുകിട്ടാനായി യുകെ യ്ക്ക് അപേക്ഷ നൽകിയിരുന്നു. ലോൺ തിരിച്ചടയ്ക്കാത്തതും വേറേ ചില ക്രമക്കേടുകളുമാണ് കാരണമായി പറഞ്ഞിട്ടുള്ളത്.