ജൂലൈ പത്തിനു മല്യയെ ഹാജരാക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ഹാജരാകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം മല്യയോട് ആവശ്യപ്പെട്ടിരുന്നു...

ജൂലൈ പത്തിനു മല്യയെ ഹാജരാക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

ഇന്ത്യയില്‍ നിന്നും കോടികളുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യയെ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനുകര്‍ശന നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന വിജയ് മല്യയെ ജൂലൈ പത്തിനു കോടതിയില്‍ ഹാജരാകുമെന്ന കാര്യം ഉറപ്പു വരുത്തണമെന്നവാശ്യപ്പെട്ടാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ജസ്റ്റീസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ഹാജരാകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം മല്യയോട് ആവശ്യപ്പെട്ടിരുന്നു.

മുംബയ്, ഡല്‍ഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്റുകള്‍ നിലവില്‍ മല്യയ്‌ക്കെതിരെയുണ്ട്. ഇതിനെ തുടര്‍ന്നു കഴിഞ്ഞ മാസം പതിനെട്ടിനു മല്ല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ഏവരേയും ഞെട്ടിച്ച് മണിക്കൂറുകള്‍ക്കകം മല്യ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Read More >>