എ ബി വി പി. അതിക്രമങ്ങളോട് ഉപരാഷ്ട്രപതിയുടെ രൂക്ഷ പ്രതികരണം; 'സര്‍വ്വകലാശാലകള്‍ ലിബറല്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാവണമെന്ന് ഹമീദ് അന്‍സാരി

''വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശം മൗലികാവകാശങ്ങളുടെ ഭാഗമായി ഭരണഘടന അനുവദിച്ചുതരുന്നതാണ്. ഇത് രാജ്യത്തെ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഇടുങ്ങിയ ചിന്താഗതിയ്‌ക്കെതിരാണ്'' ഹമീദ് അന്‍സാരി പറഞ്ഞു.

എ ബി വി പി. അതിക്രമങ്ങളോട് ഉപരാഷ്ട്രപതിയുടെ രൂക്ഷ പ്രതികരണം; സര്‍വ്വകലാശാലകള്‍ ലിബറല്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാവണമെന്ന് ഹമീദ് അന്‍സാരി

ക്യാമ്പസുകളില്‍ എ ബി വി പിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്ത് നടന്ന അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രംഗത്ത്. സര്‍വകശാലകള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പഞ്ചാബ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിയോജിക്കാനുള്ള അവസരങ്ങള്‍ കൂടി സര്‍വ്വകലാശാലകളില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. 'അക്കാദമിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും പരിധിയും' എന്ന വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ''വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശം മൗലികാവകാശങ്ങളുടെ ഭാഗമായി ഭരണഘടന അനുവദിച്ചുതരുന്നതാണ്. ഇത് രാജ്യത്തെ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഇടുങ്ങിയ ചിന്താഗതിയ്‌ക്കെതിരാണ്'' ഹമീദ് അന്‍സാരി പറഞ്ഞു.

സമീപകാലത്ത് രാജ്യത്ത് നടന്ന പല സംഭവങ്ങളും സര്‍വ്വകലാശാലകള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും എന്താണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സര്‍വ്വകലാശാലകളിലെ സ്വാതന്ത്ര്യം കഴിഞ്ഞ കുറച്ചു നാളുകളായി ഇടുങ്ങിയ ചിന്താഗതികളെത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ കഴിഞ്ഞ മാസം എ ബി വി പി നടത്തിയ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചാണ് ഹമീദ് അന്‍സാരിയുടെ പ്രസംഗം.

Story by