രാജ്യം കാത്തിരിക്കുന്നു; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയിൽ രാജ്യാന്തര കോടതി വിധി ഇന്ന്

അതിർത്തിയിലെ പ്രശ്നങ്ങൾ കൂടി സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് വരുന്ന വിധി ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി സ്വാധീനിക്കും. ഇരു രാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ടുവരുന്ന സമ്മർദ്ദങ്ങളെ അന്താരാഷ്‌ട്ര കോടതിയുടെ വിധി ഏതു തരത്തിൽ സ്വാധീനിക്കും എന്നാണ് നയതന്ത്ര വിദഗ്ദ്ധർ ഉറ്റു നോക്കുന്നത്.

രാജ്യം കാത്തിരിക്കുന്നു; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയിൽ രാജ്യാന്തര കോടതി വിധി ഇന്ന്

ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ രാജ്യാന്തര നീതിന്യായ കോടതി വൈകീട്ട് ഇന്ത്യൻ സമയം മൂന്നിനു വിധി പറയും. കേസിൽ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വാദം തിങ്കളാഴ്ച പൂർത്തിയായിരുന്നു.

അതിർത്തിയിലെ പ്രശ്നങ്ങൾ കൂടി സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് വരുന്ന വിധി ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി സ്വാധീനിക്കും. ഇരു രാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ടുവരുന്ന സമ്മർദ്ദങ്ങളെ അന്താരാഷ്‌ട്ര കോടതിയുടെ വിധി ഏതു തരത്തിൽ സ്വാധീനിക്കും എന്നാണ് നയതന്ത്ര വിദഗ്ദ്ധർ ഉറ്റു നോക്കുന്നത്.

മുൻ നാവിക സേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ ഇറാനിൽ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന വാദമാണ് ഇന്ത്യ തുടക്കം മുതലേ ഉയർത്തിയത്. കുൽഭൂഷന്റെ വിചാരണയിലും ശിക്ഷാ വിധിയിലും വിയന്ന കരാറിന്റെ ലംഘനം നടന്നതായും ഇന്ത്യ വാദിച്ചിരുന്നു.

വിയന്ന കരാര്‍ അനുസരിച്ച് തടവുകാരന് നിയമാനുസൃതം സ്ഥാപിക്കപ്പെട്ട, സ്വതന്ത്ര കോടതികളില്‍ വിചാരണയ്ക്ക് അവകാശമുണ്ട്, എന്നാൽ കുൽഭൂഷണ് നിയമസഹായമോ സ്വതന്ത്രമായ വിചാരണയോ ലഭ്യമാക്കിയില്ല. സാധാരണ പൗരനായ കുൽഭൂഷണ് സൈനിക കോടതിയാണ് ശിക്ഷ വിധിച്ചത്. കുഭൂഷന്റെ കാര്യത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത് എന്നിവയാണ് ഇന്ത്യ ഉയർത്തിയ പ്രധാന വാദങ്ങൾ.

ഇന്ത്യൻ വാദങ്ങളെ പാക്കിസ്ഥാൻ തള്ളി. ഇറാനില്‍ നിന്ന് തട്ടിയെടുത്താണ് അറസ്റ്റുചെയ്തത് എന്ന വാദത്തിന് ഇന്ത്യക്ക് തെളിവു നല്‍കാനായിട്ടില്ല. പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ രാജ്യാന്തരകോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന മുൻ ഇന്ത്യൻ നിലപാടിന് വിരുദ്ധമായാണ് ഇപ്പോൾ ഇന്ത്യ പ്രവർത്തിക്കുന്നത് എന്നിവയൊക്കെയാണ് പാക്കിസ്ഥാന്റെ പ്രധാന മറുവാദങ്ങൾ.