ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന്റെ ഇടപെടൽ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല; വിവാദമാക്കേണ്ടെന്ന് ബിഷപ്സ് കോൺഫറൻസ്

ടോം ഉഴുന്നാലിലിന്റെ മോചനത്തിനു ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കം പ്രതികരിച്ചത് വത്തിക്കാന്റെ പേരു പോലും പരാമർശിക്കാതെയാണ്. വത്തിക്കാൻ നടത്തിയ നിർണായക ഇടപെടൽ പരാമർശിക്കാത്തത് ദൗർഭാഗ്യകരമാണ്. എന്നാൽ ഇതു വിവാദമാക്കേണ്ടതില്ലെന്നും, അദ്ദേഹം മോചിതനായി എന്നതാണ് പരമ പ്രധാനമെന്നും സിബിസിഐ പറയുന്നു.

ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന്റെ ഇടപെടൽ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല; വിവാദമാക്കേണ്ടെന്ന് ബിഷപ്സ് കോൺഫറൻസ്

ഭീകരരിൽ നിന്നുള്ള ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന്റെ നിർണായക ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാർ ഇതംഗീകരിച്ചില്ലെന്നും കാത്തലിക് ബിഷപ്സ് കോൺഫറസ് ഓഫ് ഇന്ത്യ (സിബിസിഐ). എന്നാൽ ഇതു വിവാദമാക്കേണ്ടെന്ന നിലപാടിലാണ് സിബിസിഐ.

ടോം ഉഴുന്നാലിലിന്റെ മോചനത്തിനു ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കം പ്രതികരിച്ചത് വത്തിക്കാന്റെ പേരു പോലും പരാമർശിക്കാതെയാണ്. വത്തിക്കാൻ നടത്തിയ നിർണായക ഇടപെടൽ പരാമർശിക്കാത്തത് ദൗർഭാഗ്യകരമാണ്. എന്നാൽ ഇതു വിവാദമാക്കേണ്ടതില്ലെന്നും, അദ്ദേഹം മോചിതനായി എന്നതാണ് പരമ പ്രധാനമെന്നും സിബിസിഐ പറയുന്നു.

ഫാ. ഉഴുന്നാലിലിന്റെ മോചനത്തിൽ പങ്കു വഹിച്ചത് ആരാണെന്ന വിവാദം അനാവശ്യമായതിനാലാണ് വിവാദമാക്കേണ്ടെന്നു തീരുമാനിച്ചത്. കേന്ദ്ര സർക്കാരും മോചനത്തിനായി പരിശ്രമിച്ചിട്ടുണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് പറഞ്ഞു.

ഡൽഹിയിൽ എത്തുമ്പോൾ ടോം ഉഴുന്നാലിലിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ടോം ഉഴുന്നാലിലിന്റെ മോചന ശ്രമത്തിൽ ഇന്ത്യ കാണിക്കുന്ന അലംഭാവം വിമർശിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സർക്കാർ തന്റെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് തടവിലുള്ള സമയത്ത് ടോം ഉഴുന്നാലിൽ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.

താനൊരു ഇന്ത്യാക്കാരനായതുകൊണ്ടാണ് താനിപ്പോഴും ഇവിടെ കിടക്കുന്നത്. യൂറൊപ്പുകാരനായിരുന്നെങ്കിൽ എന്നേ രക്ഷപെടുമായിരുന്നു എന്നും ഉഴുന്നാലിൽ പറഞ്ഞിരുന്നു. യെമനിലേക്കു പോകേണ്ടെന്നു സർക്കാർ വിലക്കിയിട്ടും ഫാ. ഉഴുന്നാലിൽ അവിടെ പോയി എന്നാണ്, മോചനത്തിലെ അലംഭവത്തെ പറ്റിയുള്ള ചോദ്യത്തോട് സർക്കാർ പ്രതികരിച്ചിരുന്നത്. ഇതും വിവാദമായിരുന്നു.

പത്തൊമ്പതു മാസത്തോളം കഴിഞ്ഞു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ദൈവത്തിനൊപ്പം നന്ദി പറഞ്ഞത് ഒമാൻ സർക്കാരിനായിരുന്നു. കേന്ദ്ര സർക്കാരിനെപ്പറ്റിയുള്ള സൂചനകൾ പോലും ഉഴുന്നാലിലിന്റെ പ്രതികരണങ്ങളിൽ ഉണ്ടായിരുന്നില്ല. ഫാ. ഉഴുന്നാലിൽ ഇപ്പോൾ വത്തിക്കാനിലാണ്. വത്തിക്കാനിലെ സലേഷ്യൻ സമൂഹത്തിന്റെ ആതിഥേയത്വത്തിൽ മരുന്നും വിശ്രമവുമായി സാധാരണ ജീവിതത്തിലേക്കു മടങ്ങി വരികയാണ് അദ്ദേഹമിപ്പോൾ

Read More >>