വാരണാസിയിൽ മേൽപ്പാലം തകർന്ന സംഭവം; ഉദ്യോ​ഗസ്ഥരുടെ അശ്രദ്ധമൂലമെന്ന് റിപ്പോർ‌ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ നിയോജകമണ്ഡലത്തിലെ മേൽപ്പാല തകർച്ച യുപി ബ്രിഡ്ജ് കോർപ്പറേഷൻ നടത്തിയ നിർമാണ പ്രവർത്തനത്തിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായിട്ടുള്ള ആരോപണങ്ങൾ ഉയർന്നു.

വാരണാസിയിൽ മേൽപ്പാലം തകർന്ന സംഭവം; ഉദ്യോ​ഗസ്ഥരുടെ അശ്രദ്ധമൂലമെന്ന് റിപ്പോർ‌ട്ട്

ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന സംഭവത്തിൽ ജീവനക്കാരുടെ അശ്രദ്ധ മൂലമാണെന്ന് റിപ്പോർട്ട്. വാരണാസിയിലെ കന്‍റോണ്‍മെന്‍റ് റെയില്‍വേസ്റ്റേഷന് സമീപത്തെ ഒരു കിലോമീറ്റര്‍ ദൂരം വരുന്ന മേല്‍പ്പാലത്തിന്റെ ഒരു ഭാ​ഗമാണ് തകര്‍ന്ന് വീണത്. അപകടത്തിൽ 16 പേർ മരിക്കുകയും 15 ഒാളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരൊക്കാണ് പ്രതിപട്ടികയിലുള്ളതെന്നും വ്യക്തമല്ല. മേൽപ്പാലത്തിന് മേൽനോട്ടം വഹിച്ച സൂപ്പർവെെസർ‌, കോൺട്രാക്ടർ‌ തുടങ്ങിയവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു എന്നും സൂചനയുണ്ട്.

നിർമ്മാണത്തിനിടെ അപകടമുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കാൻ യുപി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ടിൽ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. രണ്ട് പ്രോജക്ട് മാനേജർമാരും രണ്ട് എൻജിനീയർമാരെയു സർക്കാർ സസ്പെന്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ നിയോജകമണ്ഡലത്തിലെ മേൽപ്പാല തകർച്ച യുപി ബ്രിഡ്ജ് കോർപ്പറേഷൻ നടത്തിയ നിർമാണ പ്രവർത്തനത്തിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായിട്ടുള്ള ആരോപണങ്ങൾ ഉയർന്നു.

2010 ൽ ഫത്തേഫൂർ- ബുന്ദേൽഖണ്ഡ് മേഖലയുമായി ബന്ധിപ്പിക്കുന്ന ചിൽഗഹട്ട് പാലം 650 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് പതിമൂന്ന് ദിവസം തികയും മുമ്പേ വിള്ളലുകൾ കണ്ടെത്തി. അന്ന് അഴിമതി ആരോപണങ്ങൾ ഉന്നയിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെങ്കിലും കൃത്യമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


Read More >>